"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്‌കത്ത് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ ഖുവൈർ പാലത്തിൽ സീബിലേക്കുള്ള പാത ഭാഗികമായി അടച്ച. അറ്റകുറ്റ പണികളുടെ ഭാഗമായി ഇന്നലെ മുതലാണു പാലത്തിലെ ഒരു ഭാഗം അടച്ചത്. ഈ മാസം 31 വരെ എല്ലാ ദിവസവും രാത്രി 10 മണി മുതൽ പുലർച്ചെ ആറു മണി വരെ പാലം അടഞ്ഞു കിടക്കുമെന്നു മസ്‌കത്ത് നഗരസഭ അറിയിച്ചു. റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗവുമായി സഹകരിച്ചു പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.