മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്ത വാഹനങ്ങൾ 2023 ജനുവരി 2-ന് അമറാത്തിലെ മുനിസിപ്പാലിറ്റി യാർഡിൽ വെച്ച് ഒരു പൊതു ലേലം നടത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു . ഡിസംബർ 27, 28 തീയതികളിൽ നീക്കം ചെയ്യപ്പെട്ട ബി( ലേലം വിളിക്കുന്ന ) വാഹനങ്ങൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പരിശോധിക്കാവുന്നതാണ്. ലേല സമയത്തു ഒറിജിനൽ ഐഡി കാർഡോ വാണിജ്യ രജിസ്ട്രേഷനോ ഹാജരാക്കിയില്ലെങ്കിൽ ലേല സ്ഥലത്തു വ്യക്തികൾക്കോ കമ്പനികൾക്കോ പ്രവേശിക്കാൻ അനുവാദമില്ല.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാല് റിയാലിന്റെ റീഫണ്ട് ചെയ്യപ്പെടാത്ത ഫീസും അഞ്ഞൂറ് റിയാലിന്റെ താൽക്കാലിക റീഫണ്ടബിൾ ഇൻഷുറൻസും നൽകണം.ലേലം കൊള്ളുന്ന ആൾ പത്തു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ലേല വസ്തു കൈമാറാൻ ബാധ്യസ്ഥനാണ്. നിർദ്ദിഷ്‌ട കാലയളവ് അവസാനിച്ചതിന് ശേഷം കാലതാമസം ഉണ്ടായാൽ ദിവസം അൻപതു റിയാൽ വീതം പിഴ ചുമത്തും .മസ്‌കറ്റ് മുനിസിപ്പാലിറ്റിക്ക് പൊതുതാൽപ്പര്യം മുൻനിർത്തി ഏതെങ്കിലും കാരണത്താൽ ലേലം റദ്ദാക്കാനോ മാറ്റിവയ്ക്കാനോ അവകാശമുണ്ട്..

