പണം ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയ എം ബി ബി എസ വിദ്യാർത്ഥിയെ സഹായിക്കുന്നതിന് വേണ്ടി ഷിനാസ് കെഎംസിസി ബിരിയാണി ചലഞ്ച്‌ സംഘടിപ്പിക്കുന്നു. ഡിസംബർ പന്ത്രണ്ട് തിങ്കളാഴ്ചയാണ് ചലഞ്ച്‌ നിശ്ചയിച്ചിരിക്കുന്നത്. ഒരു റിയാൽ നൽകി ആണ് ബിരിയാണി ചലഞ്ചിൽ പങ്കെടുൽക്കേണ്ടത്

പത്താം തീയതിപ്പോ ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് മുമ്പായി ബിരിയാണി ബുക്ക് ചെയ്യാം. ഓർഡറുകൾ ഹോം ഡെലിവറി നൽകും.

ഈ ബിരിയാണിക്ക് ഇത്തിരി മധുരമുണ്ട്. എന്നും നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ വിശപ്പടക്കുമ്പോൾ ഈ ഒരു നേരത്തെ ഭക്ഷണം ഒരു റിയാൽ നൽകി നമ്മൾ കഴിക്കുമ്പോൾ ഒരു നന്മയുടെ മധുരം. കൂടി നുണയാം. ഈ ബിരിയാണി ചലഞ്ച്‌ വഴി ലഭിക്കുന്ന ലാഭ വിഹിതം പഠന രംഗത്ത് നല്ല പുരോഗതി ഉണ്ടായിട്ടും സാമ്പത്തിക പ്രയാസം കാരണം പാതി വഴിയിൽ വിദ്യാഭ്യാസം നിർത്തേണ്ടി വരുന്ന സഹോദരനെ ചേർത്ത് പിടിക്കയാണ്. ഷിനാസ് കെഎംസിസി നേതാക്കൾ പറഞ്ഞു.

ബിരിയാണി ബുക്ക് ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പറുകൾ
റഹീം – 96946055
നൗഷാദ് – 97795477
ശിഹാബ് – 96474976
നൗഫൽ – 78064056
കാദർ – 97026182

Leave a Reply

Your email address will not be published. Required fields are marked *