നമ്മളാവണം’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ മൂന്നു മാസമായി നടന്നു വരുന്ന മെംബര്‍ഷിപ്പ് ക്യാംപെയിൻ സമാപിച്ചു.ഒമാനിലെ വിവിധ സോണുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. നിസാം കതിരൂര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി ചര്‍ച്ച, സംവാദം, പഠനം സെഷനുകള്‍ നടന്നു. ഐസിഎഫ് സീബ് സെന്‍ട്രല്‍ ചെയര്‍മാന്‍ ഇസ്മായില്‍ സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു.മുനീബ് ടി കെ സ്വാഗതവും ശരീഫ് സഅദി നന്ദിയും പറഞ്ഞു

ആര്‍എസ്‌സി ഗള്‍ഫ് കൗണ്‍സില്‍ പ്രതിനിധികളായ നിസാര്‍ പുത്തന്‍പള്ളി, അബ്ദുല്‍ ഹമീദ് സഖാഫി പുല്ലാര, ശിഹാബ് തൂണേരി, അബ്ദുല്‍ അഹദ്, യാസര്‍ പി.ടി എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കി. പരിപാടിയില്‍ 2023-24 കാലയളവിലേക്കുള്ള ആര്‍എസ‌്സി ഒമാന്‍ നാഷണല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾചെയര്‍മാന്‍: കെപിഎ വഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി: മുനീബ് ടി കെ കൊയിലാണ്ടി, എക്സിക്യൂട്ടീവ് സെക്രട്ടറി: വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ, ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍: ശിഹാബ് പയ്യോളി, ഫബാരി കുറ്റിച്ചിറ, ഫിനാന്‍സ് സെക്രട്ടറിമാര്‍: ഹനീഷ് കൊയിലാണ്ടി, മുസ്തഫ വടക്കേക്കാട്, മീഡിയ സെക്രട്ടറിമാര്‍: നഈം തലശ്ശേരി, ശിഹാബ് കാപ്പാട്, കലാലയം സെക്രട്ടറിമാര്‍: ഫവാസ് കൊളത്തൂര്‍, ഖാസിം മഞ്ചേശ്വരം, വിസ്ഡം സെക്രട്ടറിമാര്‍: മിസ്ഹബ് കൂത്തുപറമ്പ്, സജ്‌നാസ് പഴശ്ശി

Leave a Reply

Your email address will not be published. Required fields are marked *