ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി)രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും ഖത്തറിലേക്കു ഹയാ കാര്‍ഡ് ഇല്ലാതെ പ്രവേശിക്കാം. വ്യോമ മാര്‍ഗം എത്തുന്നവര്‍ക്ക് ഇന്നു മുതല്‍ പ്രവേശനം അനുവദിക്കും. റോഡ് മാര്‍ഗമെത്തുന്നവര്‍ക്ക് 8 മുതലും.
ആഭ്യന്തര മന്ത്രാലയത്തിന്റേതാണു പ്രഖ്യാപനം. ഖത്തറിലേക്കു വരാന്‍ ലോകകപ്പ് മത്സര ടിക്കറ്റോ ഹയാ കാര്‍ഡോ ആവശ്യമില്ല. അതേസമയം സ്റ്റേഡിയത്തിനകത്ത് മത്സരം കാണണമെങ്കില്‍ ഹയാ കാര്‍ഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റിനൊപ്പം ഹയാ കാര്‍ഡും കൈവശമുണ്ടാകണം
വിമാനമാര്‍ഗമെത്തുന്ന ജിസിസി പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഇന്നു മുതല്‍ പ്രവേശിക്കാം. അതേസമയം അതിര്‍ത്തിയിലൂടെ കര മാര്‍ഗം സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ഹയാ കാര്‍ഡില്ലാതെ ഈ മാസം 8 മുതലാണ് പ്രവേശനം അനുവദിക്കുന്നത്. വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നല്‍കുകയും വേണ്ട.

