അഡ്വക്കേറ്റ്. ഫാത്തിമ തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി
മത്ര KMCC ഏരിയ കമ്മറ്റിയുടെ വനിത വിഭാഗം നിലവിൽ വന്നു. ഫഹീമ സത്താർ,ഷാഹിന IP, മുബീന മുനീർ, സാജിറ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന കമ്മറ്റി യാണ് നിലവിൽ വന്നത്.
മത്ര KMCC ഇഖ്‌റ മദ്റസയിൽ സംഘടിപ്പിച്ച വനിത സംഘമത്തിൽ അഡ്വ ഫാത്തിമ തഹലിയ മുഖ്യപ്രഭാഷണം നടത്തി.മസ്കറ്റ് KMCC കേന്ദ്ര കമ്മറ്റി ട്രഷറർ PTK ഷമീർ ഉത്ഘാടനം ചെയ്ത സദസ്സിൽ കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷൻ നവാസ് ചെങ്കള ആശംസകൾ നേർന്നു സംസാരിച്ചു.
മത്ര KMCC നേതാക്കളായ സാദിഖ് ആടൂർ, റാഷിദ് പൊന്നാനി, നാസർ തൃശ്ശൂർ, ഷൗക്കത് ധർമടം തുടങ്ങിയവർ പുതിയ വനിത വിംഗ് കമ്മറ്റിക് ആശംസകൾ നേർന്നു.അഹ്‌ലൻ റയ്യാൻ എന്ന കൊച്ചു കലാകാരി വരച്ച ഫാത്തിമ തഹലിയയുടെ ചിത്രം പരിപാടിയിൽ വെച്ച് കൈമാറി.