"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സുഹാർ കെഎംസിസി ഹരിതാവം 2കെ 22 എന്ന പേരിൽ പ്രവർത്തകസമിതി അംഗങ്ങൾക്കായി നേതൃ പഠന ക്യാംപ് സംഘടിപ്പിച്ചു. പരിപാടി മസ്കത്ത് കെഎംസിസി സെക്രട്ടറി ഹുസൈൻ വയനാട് ഉദ്ഘാടനം ചെയ്തു. ബാവഹാജി അൽജസീറ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൊബെല കെഎംസിസി നേതാവ് അഷ്‌റഫ് പൊയിക്കര ക്ലാസിന് നേതൃത്വം നൽകി. ഹാരിസ് പി ടി പി, എംടി അബ്ദുൾറഹ്മാൻ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.
അഷ്‌റഫ് പൊയിക്കരക്കുള്ള സുഹാർ കെഎംസിസിയുടെ ഉപഹാരം പ്രസിഡന്റ് ബാവ ഹാജി കൈമാറി, റയീസ് ഇരിക്കൂർ സ്വാഗതവും മുസ്തഫ മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു. തുടർന്ന് പ്രവർത്തകർക്കായി സൗഹൃദ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടികൾക്ക് ഷബീറലി മാസ്റ്റർ, അഷ്‌റഫ് മലപ്പുറം, മുഹമ്മദലി വെളിയങ്കോട്, സത്താർ നടുവിൽ മുഹമ്മദലി പൊന്നാനി, സുനീർ,മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.