"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് KMCC സീബ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീബിലെ സദഫ് ഹാളിൽ 2022 ഡിസംബർ 8ന് സംഘടിപ്പിക്കുന്ന അഹ്ലൻ സീബ് പരിപാടിയോടനുബന്ധിച്ച് സ്ത്രീകൾക്ക് വേണ്ടി നടത്തപ്പെടുന്ന രുചിമേള പാചക മത്സരം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു
താഴെ പറയുന്ന
നിബന്ധനകൾക്ക് വിധേയമായി മസ്കറ്റിലെ എല്ലാ ഏരിയ കമ്മിറ്റികൾക്കും പങ്കെടുക്കാവുന്നതാണ്.
നിബന്ധനകൾ
1. സ്ത്രീകൾക്ക് മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ.
2. സ്വന്തമായി വീട്ടിൽ വെച്ച് തയ്യാറാക്കിയ സ്നാക്സ്, ഡെസേർട്ടുകൾ & പായസം എന്നി വിഭവങ്ങളിൽ ഏതെങ്കിലും ഒരു വിഭവം മാത്രമേ മത്സരാർത്ഥികൾ തയ്യാറാക്കി കൊണ്ടുവരുവാൻ പാടുള്ളൂ
3. വിഭവങ്ങളുടെ മെനുവും ഉണ്ടാക്കിയ രീതികളും ജഡ്ജസ് മുമ്പാകെ അവതരിപ്പിക്കേണ്ടതാണ്.
4 മത്സരാർത്ഥികൾവിഭവങ്ങളുമായി 2022 ഡിസംബർ 8ന് വ്യാഴം രാത്രി 7 മണിക്ക് മുമ്പായി ഹാളിൽ പ്രവേശിക്കേണ്ടതാണ്.
5 വൈകി എത്തുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല
6. മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ജഡ്ജസ് പാനലിനെ ചുമതലപ്പെടുത്തുകയും ജഡ്ജസ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്
7. വിജയികൾക്ക് സ്വർണ്ണ നാണയവും ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്
താല്പര്യമുള്ളവർ
📱+968 96141434
വാട്സാപ് നമ്പറിലേക്ക് പേര്, ഏരിയ, മൊബൈൽ നമ്പർ, തയ്യാറാക്കുന്ന വിഭവം എന്നിവ സഹിതം 2022 ഡിസംബർ 7ന് ബുധനാഴ്ച രാത്രി 10 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാനിന്ന് മസ്കറ്റ് KMCC സീബ് ഏരിയ കമ്മിറ്റി അറിയിച്ചു