ജാതിമത രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും മനസ്സിലിടം നേടിയ സംഘടനയാണ് കെഎംസിസിയെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. സൂർ കെഎംസിസി സംഘടിപ്പിച്ച കെഎംസിസി ഫെസ്റ്റ് 2022 പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഫാത്തിമ.

പ്രവാസ ഭൂമികയിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാനും സാന്ത്വനിപ്പിക്കാനും സഹായ ഹസ്ത മേകാനും കെഎംസിസിയുണ്ട് എന്നുള്ളത് ഏറെ സന്തോഷകരമാണെന്നും അവർ പറഞ്ഞു

സൂർ കെഎംസിസി പ്രസിഡന്റ് സൈനുദ്ധീൻ കൊടുവള്ളി അദ്യക്ഷത വഹിച്ച പരിപാടി മസ്കറ്റ് കെഎംസിസി ഉപാധ്യക്ഷൻ സയ്യിദ് എ കെ കെ തങ്ങൾ ഉത്ഘാടനം ചെയ്തു

എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷണം നിർവഹിച്ചു

ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു സൂറിൽ വർഷങ്ങളായി കെഎംസിസി ചെയ്ത് വരുന്ന ശുജീകരണ പ്രവർത്തനങ്ങൾക്കും ബാത്തിനാ മേഖലയിൽ നാശം വിതച്ച ഷാഹീൻ ചുഴലിക്കാറ്റിന്റെ ദുരന്ത ബാധിത പ്രദേശങ്ങളിലെ സേവന പ്രവർത്തനങ്ങളും മുൻ നിർത്തി സൂർ മുൻസിപ്പാലിറ്റിയുടെ അംഗീകാരം സർട്ടിഫിക്കറ്റ് കെഎംസിസി സീനിയർ നേതാക്കളായ റസാഖ് പേരാമ്പ്ര അബൂബക്കർ നല്ലളം എന്നിവർ സൂർ മുനിസിപ്പാലിറ്റി മീഡിയ വിംഗ് ഡയറക്ടർ ഖാലിദ് ഇസ്മായിൽ നിന്നും ഏറ്റുവാങ്ങി. കോവിഡ് കാലത്തെ മികച്ച സേവനങ്ങൾക്ക് സൂർ ഹോസ്പിറ്റൽ IT മേധാവി ഷാഫി കണ്ണൂർ സൂർ കെഎംസിസി മെഡിക്കൽ വിംഗ് കൺവീനർ നൗഷാദ് ചേരുവാടി എന്നിവരെ അനുമോദിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്‌ പ്രസിഡന്റ്‌അസ്‌ബുല്ല മദാരി സംസാരിച്ചു.

ഫാത്തിമ തഹാലിയക്കുള്ള ഉപഹാരം മുൻ ടൂറിസം ഡയറക്ടർ സൗദ് അൽ അലവിയും, സെൻട്രൽ കമ്മറ്റിക്കുള്ള ഉപഹാരം ഹസ്ബുള്ള മദാരിയും നൽകി.മസ്കറ്റ് കെഎംസിസി സീനിയർ നേതാവ് MT അബൂബക്കർ സാഹിബ്‌ മസ്കറ്റ് കെഎംസിസി സെക്രട്ടറിമാരായ അഷ്‌റഫ്‌ കിണവക്കൽ ബിഎസ് ഷാജഹാൻ, സൂർ കെഎംസിസിയുടെ മുൻകാല പ്രസിഡന്റ സെക്രട്ടറിമാരായ അഷ്‌റഫ്‌ നാദാപുരം ലത്തീഫ് പറക്കോട്, സൂറിലെ വിവിധ സംഘടന നേതാക്കൾ എന്നിവരും സന്നിഹിതരായിരുന്നു. കൊച്ചു കുട്ടികളുടെ ഡാൻസുകളും ഒപ്പന, തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ നിറ കയ്യടികളോടെ സദസ്സ് സ്വാഗതം ചെയ്തു

പ്രമുഖ ഗായകൻ ആദിൽ അതുവിന്റെ നേതൃത്വത്തിൽ മാസ്റ്റർ ആദിൽ ഇസ്ര ഗഫൂർ കുറ്റ്യാടി ഷെഫീഖ് മണ്ണാർക്കാട് ശാദിൽ *വടകര എന്നിവർ അണിനിരന്ന ഇശൽ സന്ധ്യ സദസ്സിനെ പുള കമണിയിച്ചു.സൂർ കെഎംസിസി നേതാക്കളായ, മുസ്തഫ കണ്ണൂർ,ബാപ്പുട്ടി മഞ്ചേരി,സഹദ് വേങ്ങര, ബഷീർ ബദർ അൽസമാ,റഫീഖ് ചേലക്കാട്,ഫൈസൽ ആമിനാസ് ,റഫീഖ് നോവ,മുനീർ കമ്പ്യൂട്ടർ,മുഹ്സിൻ, ഉമർ ബേക്കറി, സുഫൈൽ, ഷമീർ റയ്ദാൻ,സിദ്ധീഖ്, റാസിഖ്, ഷബീർ കണ്ണൂർ, മുനീർ മൂന്നിയൂർ,മുസ്തഫ പെരിന്തൽമണ്ണ,ജശീക്,നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.സെക്രട്ടറി സൈദ് നെല്ലായ സ്വാഗതവും ട്രഷറർ ഷഫീക്ക് കണ്ണൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *