ഒമാൻ ചേമ്പർ ഇഫ് കോമേഴ്‌സ് ആൻഡ് ഇന്റസ്റ്ററി (OCCI) ഭരണ സമിതി മെമ്പർ ആയി വിദേശ സംരഭകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബദ്ർ അൽ സമാ ഗ്രൂപ്പ്‌ ഹോസ്പിറ്റൽ എം ഡി അബ്ദുൽ ലത്തീഫ് ഉപ്പളക്ക്‌ മസ്‌ക്കറ്റ് കെ എം സി സി കേന്ദ്ര കമ്മറ്റി റൂവി ഗോൾഡൻ തുലിപ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ നൽകിയ സ്വീകരണത്തിൽ മസ്കറ്റ് കെ എം സി സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ്‌ റയീസ് അഹമ്മദ് ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും സാനിദ്യത്തിൽ സ്നേഹോപഹാരം നൽകി

കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ ലുലു ഒമാൻ ഡയറക്ടർ ഷബീർ, ഷാഹി ഫുഡ്സ് എം ഡി മുഹമ്മദ്‌ അഷ്‌റഫ്‌, സുഹുൽ അൽ ഫൈഹ എം ഡി അബ്ദുൽ വാഹിദ്, ബദ്ർ അൽ സമ സി ഇ ഓ ഷമീർ പി ടി, ബിലാൽ അബ്ദുൽ ലത്തീഫ്, ഇന്ത്യൻ സ്കൂൾ ബി ഓ ഡി മെമ്പർ സിറാജ് നെല്ലാട്ട് റുവി ട്രഷറർ മുഹമ്മദ് വാണിമേൽ തുടങ്ങിയർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.പരിപാടിയിൽ പങ്കെടുത്തവർക്ക് കെഎംസിസി ഹരിത സാന്ത്വനം ചെയർമാൻ മുജീബ് കടലുണ്ടി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *