പൊതു സ്ഥലത്തു മാലിന്യങ്ങൾ ഉപേക്ഷിച്ചാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു .
“പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും പരിസ്ഥിതിയെ മലിനമാക്കുകയും മറ്റുള്ളവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയുന്ന ഒന്നാണ് പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് .ഇത് നിയമപ്രകാരം നിയമപ്രകാരം നിരോധിച്ചിരിക്കുന്ന കാര്യമാണെന്നും , നിയമലംഘനം നടത്തിയാൽ 100 റിയാൽ പിഴ ചുമത്തുമെന്നും മസ്കറ്റ് മുനിസിപ്പാലിറ്റി ട്വീറ്റ്റിൽ അറിയിച്ചു .
നഗരത്തിന്റെ വൃത്തിക്ക് ഒപ്പം, വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും മറ്റും സംരക്ഷണവും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള നീണ്ട അവധി ദിനങ്ങൾ വരാനിരിക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങലിലേക്കു ആളുകൾ കൂട്ടത്തോടെ വരുവാനും , മാലിന്യങ്ങൾ അവിടെ തന്നെ ഉപേക്ഷിക്കുവാനും ഉള്ള സാഹചര്യത്തിൽ കൂടിയാണ് നഗരസഭയുടെ മുന്നറിയിപ്പ്
https://twitter.com/M_Municipality/status/1596022237441949696?t=gKNwdkObZlMPWYHqCY0_Cg&s=19
![](https://inside-oman.com/wp-content/uploads/2022/11/image_editor_output_image-969019828-1669535094663.jpg)
![](https://inside-oman.com/wp-content/uploads/2022/10/Purushottam-Adv..jpg)