ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിലേക്കുള്ള നാമ നിർദ്ദേശ പത്രികയുടെ ഫോറം ചെയ്ത് തുടങ്ങി. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ നിന്നും രാവിലെ ഒമ്പത് മുതൽ കൈപറ്റാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിന്റെ നോട്ടീസ് ബോർഡിൽ ശനിയാഴ്ച പ്രസിദ്ധീകരിക്കും.
റസിഡൻസ് കാർഡുമായി എത്തുന്നവർക്ക് മാത്രമാകും ഫോറം ലഭിക്കുക. മസ്‌കത്ത് സ്‌കൂളിലെ രക്ഷിതാവാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

മത്സരിക്കുന്നവർക്ക് നേരിട്ട് ഫോറം കൈപറ്റണം. പകരം മറ്റൊരാൾക്കോ ചുമതലപ്പെടുത്തിയ ആളുകൾക്കോ ഫോറം നൽകുകയിലെന്നും അധികൃതർ വ്യക്തമാക്കി. നാമ നിർദ്ദേശ പത്രിക ഡിസംബർ ഒന്ന് മുതൽ 16ന് ഉച്ചക്ക് ഒരു മണിവരെ സമർപ്പിക്കാം. 22ന് സൂക്ഷ്മ പരിശോധന പൂർത്തിയാവും. ജനുവരി നാല് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെഅന്തിമ പട്ടിക ജനുവരി അഞ്ചിന് പുറത്തിറങ്ങും.

വോട്ടർ പട്ടികയിൽ പേര് വിട്ടുപോയവർക്കും പരാതി ഉള്ളവർക്കും ബോർഡ് അതികൃതരെ അറിയിക്കാവുന്നതാണ്. ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ബാബു രാജേന്ദ്രന്റെ നേതൃത്വത്തിൽ അംഗങ്ങളായ കെ എം ഷക്കീൽ, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ എ അവോസായ് നായകം എന്നിവരുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുളത്. രക്ഷിതാക്കൾക്ക് കമ്മീഷന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിന് വികസിപ്പിച്ച www.indianschoolsboardelection.org
എന്ന വെബ്സൈറ്റും ഇന്ന് മുതൽ ലഭ്യമായി തുടങ്ങും.

പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത വെബ്‌സൈറ്റിൽ പരിശോധിക്കാനും സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *