ഖത്തർ ലോകകപ്പിൽ താരമായി ഒമാൻ നിർമ്മിത ബസ്സും. ആരാധകരും മറ്റും ഒരുഗ്രൗണ്ടിൽനിന് മന്​റ്റൊരു സ്ഥലേക് സഞ്ചരിക്കുന്നത് ഉപയോഗിക്കുന്നത് ഒമാൻ നിർമിത ബസുകളിൽ.

ഒമാനിൽ പ്രത്യേകം നിർമിച്ച കർവ ബസുകളാണ് ദോഹയിലെ നിരത്തുകളിൽ മുഴുവൻ. ഹയ്യ കാർഡുള്ളവർക്ക് സൗജന്യമാണിതിൽ യാത്ര.ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയയിൽ കർവ മോട്ടേഴ്‌സ് നിർമിച നൂറോളം ബസുകളാണ് ഖത്വറിന്റെ തെരുവീഥികളിൽ സഞ്ചാരിളെയും വഹിച്ച് സർവീസ് നടത്തുന്നത്.

ആധുനി ക രീതിയിലുള്ള ബസിന്‍റെ നിർമാണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധക കൂട്ടത്തിന്‍റെ മനം ഇതിനകം കവർന്നിട്ടുണ്ട്​​. ലോകകപ്പ് മുന്നിൽ കണ്ട് ഒക്‌ടോബറിൽ മാത്രം നൂറോളം ബസുകളാണ് കമ്പനി ഖത്വിറിലെത്തിച്ചത്. ഇവയെല്ലാം ദോഹയുടെ വിവിധ ഭാഗങ്ങളിലായി സർവീസുകൾ നടത്തുകയാണിപ്പോൾ.

കമ്പനിയുടെ ഈ വർഷത്തെ സുപ്രധാനലക്ഷ്യങ്ങളൊന്നായിരുന്നു നൂറുബസുകളുടെനിർമാണം. ആറുമാസം കൊണ്ടാണ് ഈ സുപ്രധാനലക്ഷ്യത്തിലേക്ക്​ കമ്പനി എത്തിയത്. കോവിഡിനെ തുടന്ന്​ ലോകമെമ്പാടും നിലനിന്നിരുന്ന ബുദ്ധിമുട്ടുകളും ലോജിസ്റ്റിക് വെല്ലുവിളികളും അതിജിവിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന്​ കർവ മോട്ടോഴ്സ് സി.ഇ.ഒ ഡോക്ടർ . ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞിരുന്നു.

കമ്പനിയുടെ ഈ വർഷത്തെ സുപ്രധാനലക്ഷ്യങ്ങളൊന്നായിരുന്നു നൂറുബസുകളുടെനിർമാണം. ആറുമാസം കൊണ്ടാണ് ഈ സുപ്രധാനലക്ഷ്യത്തിലേക്ക്​ കമ്പനി എത്തിയത്. കോവിഡിനെ തുടന്ന്​ ലോകമെമ്പാടും നിലനിന്നിരുന്ന ബുദ്ധിമുട്ടുകളും ലോജിസ്റ്റിക് വെല്ലുവിളികളും അതിജിവിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന്​ കർവ മോട്ടോഴ്സ് സി.ഇ.ഒ ഡോക്ടർ . ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞിരുന്നു.

ജൂൺ 23ന് ആയിരുന്നു കർവ മോട്ടോഴ്‌സ് ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ തുറന്നത്. 100 ബസുകളുടെ നിർമാണം പൂർത്തിയാക്കി സെപ്തംബറിൽ കമ്പനി ആഘോഷ പരിപാടികൾ നടത്തിയിരുന്നു.

5, 68,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫാക്​റി ഒരുക്കിയിരിക്കുന്നത്. ഇവിടെ സിറ്റി, സ്കൂൾ, ഇന്റർസിറ്റി ബസുകൾ അടക്കമുള്ളവ നിർമിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്‍റെ രൂപകൽപനചെയ്‌തിരിക്കുന്നത് പ്രതിവർഷം700 ബസുകൾ ഫാക്ടറിക്ക്​നിർമി ക്കാൻ കഴിയും. ഒമാനും ഖത്തറുംതമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഫാക്ടറി. ഖത്തറിലെ പൊതു മേഖലാഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് ബസ് നിർമാണ് മേഖലയിൽ നിക്ഷേപം ഇറക്കിയിരിക്കുന്നത്. ഖത്തർ കമ്പനി പദ്ധതിയുടെ 70 ശതമാനവും ഒമാൻ ഇൻവെസ്ററ്മെൻറ് അതോറിറ്റി 30 ശതമാനവുമാണ് വഹിക്കുന്നത്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഫാക്ടറിൽ ഉപയോഗിക്കുന്നത്. അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ച് വെക്കുന്നതിനുള്ള വിശാലമായ വെയർ ഹൗസുകൾ, കട്ടിംഗിനും വെൽഡിംഗിനും പെയിൻറിംഗിനും വേണ്ടിയുള്ള പ്രത്യേക വർക്ക് ഷോപ്പുകൾ, യന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും വാഹനത്തിലെ ഉപകരങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ തുടങ്ങിയ വിശാലമായ സൗകര്യങ്ങളണ് ഫാക്ടറിയിലുള്ളത്.

കർവ ഓട്ടോമോട്ടീവ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോക്ടർ സാദ് ബിൻ അഹമ്മദ് അൽ മോഹൻനാദി ഈ വർഷം തുടക്കത്തിൽ കമ്പനിയുടെലക്ഷ്യ വിപണി ഗൾഫ് രാജ്യങ്ങളാണെന്നു വെളിപ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *