പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളെ ചേർക്കുന്നതിനും , ക്ഷേമനിധിയിൽ പെൻഷൻ ലഭിക്കുന്നതിനുള്ള പ്രീമിയം തുക അടക്കുന്നതിനുമായി ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ” പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിനെ ” ചുമതലപ്പെടുത്തിയതായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം ജാബിർ അറിയിച്ചു .
പ്രവാസി ക്ഷേമനിധി ബോർഡിന് വേണ്ടി അംഗങ്ങളെ ചേർക്കാൻ അവസരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന്
” പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ” ഹെഡ് ഓഫ് ഓപ്പറേഷൻ മാനേജർ ബിനോയ് സൈമൺ വർഗീസും പറഞ്ഞു. എങ്ങിനെയാണ് ക്ഷേമനിധിയിൽ ചേരേണ്ടതു എന്നറിയാൻ വീഡിയോ കാണുക ..