ലോകകപ്പിലെ അട്ടിമറി വിജയം
ഖത്തറിൽ ഇന്ന് നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
അർജന്റീന vs സൗദി അറേബ്യ ഫിഫ ലോകകപ്പ് 2022: ലയണൽ മെസ്സിയുടെ അർജന്റീന ഞെട്ടിച്ചു, സൗദി അറേബ്യ 2-1 ന് വിജയിച്ചു
കിരീടമോഹികളായ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഏഷ്യൻ കരുത്തർ ജയിച്ച് കയറിയത്.ആദ്യ പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ അർജൻറീന മുന്നിൽ കടന്നിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ ഇരമ്പിയാർത്തു കളിച്ച സൗദി 5 മിനിറ്റിനിടെ തുടരെ രണ്ട് ഗോളുകളടിച്ച് മുന്നിൽ കടന്നു.
തിരിച്ചടിക്കാൻ അർജൻറീന പരമാവധി പരിശ്രമിച്ചെങ്കിലും സൗദി പ്രതിരോധ നിരയെയും ഗോൾകീപ്പർ അൽ-ഒവേയ്സിനെയും മറികടക്കാൻ മെസ്സിക്കും സംഘത്തിനുമിയില്ല.
36 മത്സരങ്ങൾ പരാജയമാറിയാതെ വന്ന അർജന്റീനയെ സൗദി മുട്ടുകുത്തിചത്തോടെ.ഏറ്റവും കൂടുതൽ മത്സരങ്ങൾ അപരാജിതർ തുടർന്നതിന്റെ
ഇറ്റലിയുടെ റെക്കോർഡ് സുരക്ഷിതമായി.
ഫുൾ ടൈം
സൗദി അറേബ്യ
S Al Shehri 48′
S Al Dawasari 53′
അർജന്റീന
L Messi 10′(P)