"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒരു പതിറ്റാണ്ടിലേറേ നീണ്ട ഖത്തറിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് ലോകകപ്പിന് തുടക്കം. അൽഖോറിലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലായിരുന്നു ആദ്യ പോരാട്ടം .
ഒമാനിലെ ഫുഡ്ബോൾ ആരാധകരും ആവേശത്തോടെയും ആഘോഷത്തോടെയുമാണ് വേൾഡ്കപ്പിനെ ഏറ്റെടുത്തത്. മിക്ക പ്രധേഷങ്ങളിലും ബിഗ്സ്ക്രീനിൽ കളി കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പംതന്നെ റൂവി കെഎംസിസി ഓഫീസിൽ സജ്ജീകരിച്ച ബിഗ് സ്ക്രീനിൽ കളി കാണാൻ ഇന്ന് നിരവധി പേരാണ് എത്തി ച്ചേർന്നത് . എല്ലാ മത്സരങ്ങളും കെഎംസിസി ഓഫീസിൽ കാണാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് റൂവി കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഒമാനിലെ സ്വദേശികളും വിദേശികളുമടക്കമുള്ള ഫുഡ്ബോൾ ആരാധകരും വേൾഡ്കപ്പിന്റെ ആരവങ്ങളെ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് .
ലോകം മുഴുവന്‍ ഖത്തറിന്റെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിലേക്ക് മിഴി തുറന്നു. ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍വഹിച്ചു. 60,000 പേര്‍ക്ക് ഇരിപ്പിട ശേഷിയുള്ള അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയം ഫുട്ബോൾ ആരാധകരെ കൊണ്ടു നിറഞ്ഞിരുന്നു. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങിലെത്തിയത്.
ഉദ്ഘാടന ചടങ്ങില്‍ ഫുട്‌ബോള്‍ ലോകത്തിനായി വലിയ ‘സര്‍പ്രൈസുകള്‍’ ആണ് ഖത്തര്‍ ഒരുക്കിയത്. കൊറിയന്‍ സംഗീത ബാന്‍ഡ് ആയ ബിടിഎസിന്റെ വിഖ്യാത ഗായകന്‍ ജങ്കൂക്ക് ഉദ്ഘാടന ചടങ്ങില്‍ സംഗീത വിസ്മയം തീര്‍ത്തൂ.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർത്തു. മുൻ ലോകകപ്പുകളെ ആവേശഭരിതമാക്കിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടിയും മുഖ്യ ആകർഷണമായി. മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി. ഇനി ഒരു മാസം ഖത്തറെന്ന ഈ കൊച്ചുരാജ്യം ഫുട്ബോൾ ആവേശത്തിന്റെ മഹാമൈതാനമാകും