"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാൻ്റെ 52 മത് ദേശീയ ദിനത്തോടനുബന്ധിച്ച് സലാല കെഎംസിസി കേക്ക് മുറിച്ച് ആഘോഷിച്ചു. കെഎംസിസി ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ഒമാൻ ലേബർ മേധാവി ഷെയ്ക്ക് നൈഫ് അഹമ്മദ് ഷൻഫരി മുഖ്യ അതിഥി ആയിരുന്നു.
കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ,ജനറൽ സെക്രട്ടറി ഷബീർ കാലടി,മെഡിക്കൽ ചെയർമാൻ അബ്ദുൽ ഹമീദ് ഫൈസി,
എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ കമ്മൂന,അലി ഹാജി കൊടുവള്ളി,അനസ് ഹാജി,കാസിം കോക്കൂർ,അബ്ബാസ് മൗലവി,ഇബ്രാഹീം AK എന്നിവർ നേതൃത്വം നൽകി
ജില്ലാ,ഏരിയ കമ്മറ്റി നേതാക്കളായ മുനീർ വിസി,റഷീദ് കൈനിക്കര, ഷൗക്കത്ത് കോവാർ, ഷഫീഖ് മണ്ണാർക്കാട്, സമീർ ഫൈസി,
ശംസീർകൊല്ലം,നാസർ കോക്കൂർ,അബ്ബാസ് തോട്ടറ,മുജീബ് കുറ്റിപ്പുറം,ഫൈസൽ വടകര, ഹാരിസ് വയനാട്,ജലീൽ കോട്ടക്കൽ,
ഇസ്മായിൽ, റിയാസ് ചോറോട് , കോയ കോഴിക്കോട്, ആഷിഖ് ഇബ്രാഹിം,
ബഷീർ ONTC,ശിഹാബ് കാളിക്കാവ്,അബ്ദുള്ള ചേലക്കാട്,ഫസൽ സനായ,സഹീർ വയനാട്, ഫിറോസ് ഒറ്റപ്പാലം,സാലി മുട്ട്ങ്ങൾ എന്നിവർക്ക് പുറമേ നൂറോളം പ്രവർത്തകരാണ് പങ്കെടുത്തത്.