മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൽ സജീവമായി തുടരുന്നു. വിവിധ നിയോജകമണ്ഡലങ്ങളിലായി നിരവധി പേർ ഇതിനോടകം മെമ്പർഷിപ്പ് കരസ്ഥമാക്കി. സമയ ബന്ധിതമായി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു.
മുസ്ലിം ലീഗ് മെമ്പർഷിപ്പ്: പ്രവാസികൾക്കും എടുക്കാൻ അവസരം ഉണ്ടാകും
ഈ മാസം 30 വരെ നടക്കുന്ന മുസ്ലിം ലീഗ് മെമ്പർഷിപ്പ് കാമ്പയിനിൽ ഗൾഫിലുള്ളവർക്കും അംഗത്വം എടുക്കാൻ സാധിക്കും. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ കാമ്പയിൻ കാലയളവിൽ നാട്ടിലുണ്ടെങ്കിൽ അവർക്ക് മെമ്പർഷിപ്പ് നേരിട്ട് തന്നെ എടുക്കാം.
എന്നാൽ ഈ കാലയളവിൽ ഗൾഫിൽ ആണെങ്കിൽ അവർ അധികാരപ്പെടുത്തുന്ന അടുത്ത ബന്ധുക്കൾ കൗണ്ടർ ഫോയിലിൽ ഒപ്പുവെച്ചാൽ മെമ്പർഷിപ്പ് നൽകാവുന്നതാണ്.
മുമ്പ് ദുബായിൽ മാധ്യമപ്രവർത്തകൻ സി വി എം വാണിമേലുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.