ഒമാനിലെ പട്ടാമ്പിക്കാരുടെ പ്രവാസി കൂട്ടായ്മയായ മസ്കറ്റ് പട്ടാമ്പിയൻസ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

11-11-2022, വെള്ളിയാഴ്ച്ച റൂവി സ്റ്റാർ ഓഫ് കൊച്ചിൻ റെസ്റ്റോറന്റ് ലെ സലാല ഹാളിൽ നടന്ന പരിപാടിയിൽ മസ്‌കറ്റിലെ സജീവ ജീവകാരുണ്യ പ്രവർത്തകയായ ശ്രീമതി അജിതകുമാരി, മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ അമരക്കാരനുമായ ശ്രീ തിച്ചൂർ സുരേന്ദ്രൻ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ശ്രീമതി അജിതകുമാരി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ പ്രശംസിക്കുകയും പ്രവർത്തനത്തിനുള്ള ആദരവായി മസ്കറ്റ് പട്ടാമ്പിയൻസ് മെംബറും സജീവ സാമൂഹിക പ്രവർത്തകനും ആയിരുന്ന 24/10/2020 ൽ മരണപ്പെട്ട ശ്രീ KT നസീർന്റെ ഓർമക്കായി നൽകുന്ന ആദ്യ ഉപഹാരവും പൊന്നാടയും ചെയര്മാൻ ഷാജി കനിയറാട്ടിൽ അണിയിച്ചു ആദരിച്ചു.

പഞ്ചവാദ്യ കലാകാരനായ ശ്രി തിച്ചൂർ സുരേന്ദ്രനെയും പൊന്നാട അണിയിച്ചു ആദരിച്ചു. ഓണസദ്യയോടൊപ്പം അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ അംഗങ്ങൾക്ക് നൽകുന്ന മെഡിക്കൽ കാർഡിന്റെ വിതരണ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു. പ്രസിഡണ്ട് ഷാജി പി.വി.സ്വാഗതവും, സെക്രട്ടറി ഡോക്ടർ ഷെമീർ പറമ്പിൽ നന്ദിയും പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്തവർക്കായി സ്പോൺസർമാരും, മസ്കറ്റ് പട്ടാമ്പിയൻസും നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷം നടന്ന ആദ്യ കടുംബ സംഗമത്തിൽ 200ൽ പരം മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *