"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സലാല KMCC പാലക്കാട് ജില്ലാ കമ്മിറ്റി പുതുതായി തിരഞ്ഞെടുക്കപ്പെട്ട KMCC കേന്ദ്ര നേതാക്കൾക്ക് സ്വീകരണവും, പേരന്റിങ്ങ് ക്ലാസ്സും
സലാല വ്യൂമൺസ് ഹാളിൽ സംഘടിപ്പിച്ചു. സലാല കെ.എം.സി.സി പാലക്കാട് ജില്ലാ പ്രസിഡൻറ് അബ്ദുസ്സലാം ഹാജി തഖ്വീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൻറെ ഔപചാരികമായ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് നാസർ പെരിങ്ങത്തൂർ നിർവഹിച്ചു. തുടർന്ന് കേന്ദ്ര എക്സികുട്ടീവ് നേതാക്കളെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സ്വീകരണത്തിനു നന്ദിപറഞ്ഞു കേന്ദ്ര ജനറൽസെക്രട്ടറി ശബീർ കാലടിയും സംസാരിച്ചു.
ഒമാൻ ഗവൺമെൻറ് ഗോൾഡൻ വിസ നൽകി ആദരിച്ച അബ്ദുസലാം ഹാജി ആമയൂരിനേയും_ മികച്ച പ്രവർത്തകനായി തിരഞ്ഞെടുത്ത അബ്ബാസ് തോട്ടരയേയും വേദിയിൽ ആദരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ദീർഘകാല സജീവ പ്രവർത്തകനായ സൈനുദീനു യാത്രയപ്പും ഉപഹാരവും നൽകി.
പ്രമുഖ മനശാസ്ത്ര ഫാമിലി കൗൺസിലറും ഫാറൂഖ് ട്രൈനിങ്ങ് കോളേജ് അസിസ്റ്റൻറ് പ്രോഫസറുമായ ഡോ: ജൗഹർ മുനവർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി എഫക്റ്റീഫ് പാരന്റിങ്ങ് എന്ന ശീർഷകത്തിൽ മോട്ടിവേഷണൽ ക്ലാസ് നടത്തി.
ഹാഫിള് ഹംസത്തുൽ മുത്തലിബിൻറെ ഖിറാഅത്തോട് കൂടി തുടങ്ങിയ പരിപാടിക്ക് ജില്ലാ ജനറൽ സെക്രട്ടറി ശഫീഖ് മണ്ണാർക്കാട് സ്വാഗതവും ജാബിർ ഷെരീഫ് ഷൊർണ്ണൂർ നന്ദിയും പറഞ്ഞു.