മഹത്തായ 52-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനായി സെക്രട്ടേറിയറ്റ് ജനറൽ ഓഫ് നാഷണൽ സെലിബ്രേഷൻസ് (SGNC) പുതിയ പരിപാടികൾ അവതരിപ്പിച്ചു.

ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളിൽ ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ പട്ടം, ലേസർ, ഡ്രോൺ ഷോകൾ എന്നിവ ഉൾപ്പെടുമെന്ന് എസ്ജിഎൻസി സെക്രട്ടറി ജനറൽ എച്ച്.ഇ ഷെയ്ഖ് സെബാ ബിൻ ഹംദാൻ അൽ സാദി യുടെ പ്രസ്താവനയിൽ പറയുന്നതായി ഒമാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മസ്‌കറ്റ്, ദോഫാർ, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ ഷോ നടക്കും. മസ്കറ്റിൽ നവംബർ 18, 19 തീയതികളിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് ഈ ഷോകൾ നടക്കുക. നവംബർ 18ന് ദോഫാർ ഗവർണറേറ്റിലും നവംബർ 21ന് മുസന്ദം ഗവർണറേറ്റിലും ഷോ നടക്കും

നവംബർ 18 ന് രാത്രി 8 മണിക്ക് മസ്‌കറ്റിലെ അമേറാത്ത് പാർക്കിലും സലാലയിലെ യിത്തീൻ സാഹിലിൽ ലേസർ, ഡ്രോൺ ഷോകൾ നടക്കും. സലാലയിലെ യിത്തീൻ സാഹിലിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെ പട്ടംപറത്തൽ പ്രദർശനം ഉണ്ടായിരിക്കും.

നവംബർ 19 ന് രാത്രി 8 മണിക്ക് മസ്‌കറ്റിലെ ഖൗദ് ഡാം ഏരിയയിലും മുസന്ദത്തിലെ ഖസബിന്റെ വിലായത്തിലും ലേസർ, ഡ്രോൺ ഷോകൾ നടക്കും.

നവംബർ 20, 21 തീയതികളിൽ സീബ് ബീച്ചിലും അസൈബ ബീച്ചിലും പട്ടംപറത്തൽ പ്രദർശനം നടക്കും.

ദേശീയദിനം അൽ അമറാത് പാർക്കിൽ വിപുലമായ ആഘോഷപരിപാടികളുമായി മസ്കറ്റ് മുനിസിപ്പാലിറ്റി .


കോവിഡ് മഹാമാരിക്ക് ശേഷം എത്തുന്ന ആദ്യ ദേശീയ ദിനത്തെ ആഘോഷപൂർണ്ണമാക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി വിവിധ പരിപാടികൾ നടത്തുന്നു .

ദേശീയ ദിനമായ വെള്ളിയാഴ്ച്ച വൈകുന്നേരം അൽ അമറാത് പാർക്കിൽ വൈകുന്നേരം നാലര ഒമാൻ ഫോക്‌ലോർ ബാൻഡ് അവതരിപ്പിക്കുന്ന കലാ പരിപാടികൾ നടക്കും , അൽ അമറാത് ചാരിറ്റബിൾ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ തിയേറ്റർ പരിപാടി വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കും , അൽ അമറാത് ക്ലബ് അവതരിപ്പിക്കുന്ന ഒമാന്റെ തനതു നാടൻ ഗെയിമുകൾ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കും ,

മസ്‌കറ്റ് ലീഗൽ ഏവിയേഷൻ ടീം ഫോറൻസിക് സംഘടിപ്പിക്കുന്ന ഫ്ലൈറ്റ് ഷോ നാലരക്ക് ആരംഭിക്കും , മസ്‌കറ്റ് ആന്റിക് കാർസ് ടീം അവതരിപ്പിക്കുന്ന ക്ലാസിക് കാർ ഷോയും വൈകുന്നേരം നാലരക്കാണ് , അൽ അമറാത് വനിതാ അസ്സോസിയഷൻ അവതരിപ്പിക്കുന്ന കുടുംബ പരിപാടികൾ നാല് മണിക്ക് ആരംഭിക്കും , ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ സ്കൗട്ട് ബാൻഡ്. രാത്രി എട്ടുമണിമുതൽ ആരംഭിക്കും .

ഇതിനു പുറമെ ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് രാത്രി എട്ടു മണിമുതൽ ഡ്രോൺ ഷോകളും ലേസർ ഷോകളും സംഘടിപ്പിക്കും ടൈമ്സ് ഓഫ് ഒമാൻ റിപ്പോർട്ട്‌ ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *