"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
രാജ്യത്തിന്റെ 52ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ദോഫാർ ഗവർണറേറ്റിലെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റും നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് സുൽത്താന് നൽകിയത്.
ഈ വർഷത്തെ സൈനിക പരേഡ് വെള്ളിയാഴ്ച സലാലയിലെ അൽ നാസർ സ്ക്വയറിലാണ് നടക്കുന്നത്. ചടങ്ങിൽ സുൽത്താൻ സല്യൂട്ട് സ്വീകരിക്കും. ഇതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ സൈനിക പരേഡാണ് ഈ വർഷം നടക്കാൻ പോകുന്നത്. വിവിധ സൈനിക വിഭാഗങ്ങൾ പരേഡിൽ പങ്കെടുക്കും.
നാടും നഗരവും ഇതിനകം ദേശീയദിനാഘോഷത്തിൽ ലയിച്ചിട്ടുണ്ട്. ദോഫാറിലെ വിവിധ ഇടങ്ങളിലെ വഴിയോരങ്ങളിൽ രാജ്യത്തിന്റെ പതാകകൾ ഉയരുകയും അലങ്കാര വിളക്കുകൾ തെളിയുകയും ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണമില്ലാത്തതിനാൽ ഇത്തവണ ആഘോഷങ്ങൾക്ക് കൂടുതൽ പൊലിമ കൈവരും. അതോടൊപ്പം ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ അരങ്ങേറുന്ന ലേസർ ഷോകളുടെ സമയക്രമം പ്രഖ്യാപിച്ചു, മസ്കറ്റിൽ നവംബർ 18 ന് അമറാത് പാർക്കിൽ ആണ് ഷോ അരങ്ങേറുക .