ഒമാനിലെത്തുന്ന സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പടുത്താൻ കാപിറ്റൽ മാർക്കറ്റ് അതോരിറ്റി തീരുമാനിച്ചു. ഒമാനിലെ ആരോഗ്യ ഇൻഷ്വറൻസ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. സഞ്ചാരികൾക്ക് അവരുടെ സന്ദർശന കാലയളവിൽ രാജ്യത്ത് അപകടമോ മറ്റോ സംഭവിച്ചാൽ പ്രാഥമിക ചികിത്സ നൽകുന്നതടക്കമുള്ളവയാണ് പോളിസിയിൽ ഉണ്ടാവുക.

വിസാ കാലവധിക്കാലത്തേക്ക് മാത്രമാണ് ഇൻഷ്വൂറൻസ് കമ്പനികൾ ഇൻഷ്യുറൻസ് പരിരക്ഷ നൽകുക. ആശുപത്രികളിൽ കിടത്തേണ്ടി വരിക, അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുക, സന്ദർശകർ മരണമടയുകയാണെങ്കിൽ മൃതദേഹം നാട്ടിയക്കുക തുടങ്ങിയവയാണ് പ്രാഥമിക ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുക.

2021-2025 കാലത്തേക്കുള്ള ഒമാന്റെ ഇൻഷ്വറൻസ് മേഖലയുടെ മുന്നേറ്റ പദ്ധതിയുടെ ഭാഗമാണിത്.
വിനോദ സഞ്ചാര മേഖലയുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നതായി അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ സന്ദർശനം നടത്തുേമ്പാൾ അപകട പരിരക്ഷ നൽകുന്ന രാജ്യമെന്ന പേരും ഒമാന് ഇത് വഴി ലഭിക്കും.

ഒമാനിലെത്തുന്ന എല്ലാ സന്ദർശകർക്കും ഒമാനിൽ തങ്ങുന്ന കാലയളവിനുള്ളിൽ ആരോഗ്യ പരിരക്ഷ നൽകാൻ പദ്ധതിക്ക് കഴിയും.

പോളിസി എടുക്കുന്ന വിനോദ സഞ്ചാരികൾ, ഇൻഷ്വറൻസ് കമ്പനികൾ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവകളുടെ ഇൻഷ്വറൻസ് ബന്ധങ്ങൾ നിയന്ത്രിക്കാനും നിയമത്തിലൂടെ അവസരമൊരുങ്ങുമെന്നതും പ്രത്യേകതയാണ്. ഇൻഷ്വുറൻസ് കമ്പനികളുടെ വെബ്‌സൈറ്റിലൂടെ ഇൻഷ്വൂറൻസ് പോളിസി എടുക്കാനാവും.

കൂടുതൽ മേഖലകളിൽ ഇൻഷ്വൂറൻസ് പരിരക്ഷ ആവശ്യമുള്ളവർക്ക് അധികമായി ചേർക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *