"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കെഎംസിസി യുടെ കാരുണ്യത്തിന് മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ സംസ്ഥാനത്തിന്റെയോ മാത്രമല്ല രാജ്യത്തിന്റെയും അതിർത്തികളില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് മബേല കെഎംസിസി. വിവിധ രാജ്യക്കാരായ പരേതരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി കെഎംസിസി ഇതുവരെ നാട്ടിലേക്കു അയച്ചിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയ സംഭവം നടന്നത് മബേലയിലാണ്.
കഴിഞ്ഞദിവസം ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മബേലയിലെ കാർ അസ്സസ്സറിസ് ഷോപ്പിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് ചിറ്റഗോങ്ങ് സ്വദേശി മുഹമ്മദ് ലിയാഖത് അലിയുടെ മകൻ മുഹമ്മദ് ഫർഹാദിന്റെ (32) മൃദദേഹം ആണ് മബേല കെഎംസിസി യുടെ കാരുണ്യത്തിൽ നാടണയുന്നത്. റോയൽ ഒമാൻ പോലീസും എംബസിയും ആയി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ മബേല കെഎംസിസി പൂർത്തിയാക്കി. നാളെ രാവിലെയുള്ള സലാം എയർ വിമാനത്തിൽ ഫർഹാദിന്റെ മൃതദേഹം ബംഗ്ലാദേശിലെത്തിക്കും .