” ഫാൻ സോൺ ” ഒരുക്കങ്ങൾ പൂർത്തിയാകുന്നു ..
ഖത്തർ ലോകകപ്പിനോട് അനുബന്ധിച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സജീകരിക്കുന്ന ഫാൻസോണിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു . മാധ്യമ പ്രവർത്തകർക്കായി ഫാൻസോണിന്റെ ഒരുക്കങ്ങൾ പ്രദർശിപ്പിച്ചു . 4000 ത്തിലധികം ആളുകൾക്ക് സ്റ്റേഡിയത്തിൽ എന്നപോലെ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സോൺ സജ്ജീകരിച്ചിരിക്കുന്നത് .
ഒമാൻ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനായ അലി അൽ ഹബ്സി, ദേശീയ ടെന്നീസ് താരം ഫാത്തിമ അൽ നബാനി എന്നിവരാണ് ഫാൻസോണിന്റെ ബ്രാൻഡ് അംബാസ്സഡർമാർ . കളി കാണുവാൻ വരുന്നവർക്ക് വിവിധ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട് . രണ്ട് റിയാൽ ആയിരിക്കും പ്രവേശന ഫീസ് .