മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത അഷ്റഫ് കിണവക്കലിന് ദുഖം കെഎംസിസി യുടെ സ്നേഹോപഹാരം തങ്ങൾ കൈമാറി
സമൂഹത്തെ ഇപ്പൊൾ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയിൽ അടിമപ്പെടുന്ന യുവത്വം ആണ് എന്നും അതിനെതിരെ രംഗത്ത് യുവാക്കൾ ഇരങ്ങണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഹൃസ്വ സന്ദർശനാർത്ഥം ദുക്കത്ത് എത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്നേഹാദരണീയനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് സലാല കെഎംഎംസിസി ദുക്കം ഏരിയ നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
സാമ്പത്തിക സംവരണം എന്നത് സംവണം അട്ടിമറിക്കുന്നതിന് കാരണം ആകുമെന്നും കോടതി വിധി നിരാശാ ജനകമാണന്നും തങ്ങൾ പറഞ്ഞു.
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത അഷ്റഫ് കിണവക്കലിന് ദുഖം കെഎംസിസി നൽകുന്ന സ്നേഹോപഹാരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി
സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം കമറുദ്ധീൻ സാഹിബ് സംസ്ഥാന പ്രവാസി പ്രസിഡന്റ് ജലീൽ വലിയകത്ത്, ദുബൈ കെഎംസിസി നേതാവ് റഫീഖ്,മസ്കറ്റ് കെഎംസിസി സെക്രട്ടറി അഷ്റഫ് കിണവക്കൽ തൃശ്ശൂർ ജില്ല പ്രവാസി ലീഗ് സെക്രട്ടരിയും മുൻ സലാല കെഎംസിസി പ്രസിഡൻ്റ്
C മുഹമ്മദലി എന്നിവർ സംസാരിച്ചു.
ദുക്കം കെഎംസിസി പ്രസിഡൻ്റ് നാസർ പാനോളി അധ്യക്ഷൻ വഹിച്ച സ്വീകരണ ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് കല്ലികണ്ടി സ്വാഗതവും
ഷഹീൻ വടകര നന്ദി പറഞ്ഞു.