പ്രമുഖ ഗാനരചയിതാവും ഗായകനും ജീവകാരുണ്യ പ്രവർത്തകനുമായ ഗഫൂർ കുറ്റ്യാടിയുടെ ഏറ്റവും പുതിയ ആൽബം ഓർമ്മയിൽ ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. മസ്കറ്റ് റുസൈൽ കൈരളി ഗാർഡൻസിൽ നടന്ന പരിപാടിയിൽ ഗായകൻ ഗഫൂർ കുറ്റ്യാടി യുടെ സാനിധ്യത്തിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി കെ വി യൂസഫ് മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂരിന്‌ നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുസ്ലിം കൈരളിയുടെ ആത്മീയ നേതാവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മയിൽ അലിയാർ വെള്ളമുണ്ട എഴുതിയ വരികൾക്ക് ഗഫൂർ കുറ്റ്യാടി യും ഐന ജാസ്മിൻ കൊയിലാണ്ടിയും ചേർന്നാണ് ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ട്രഷറർ പി ടി കെ ഷമീർ കേന്ദ്ര കമ്മറ്റി ഭാരവാഹികളായ സയ്യിദ് എ കെ കെ തങ്ങൾ,ഇബ്രാഹിം ഒറ്റപ്പാലം, നവാസ് ചെങ്കള,ഷമീർ പാറയിൽ ,ഹുസ്സൈൻ വയനാട്, ഉസ്മാൻ പന്തല്ലൂർ, പി ടി പി ഹാരിസ്, കൂടാതെ ഖാലിദ് കുന്നുമ്മൽ, നാസർ കമുണ, സി കെ വി റാഫി , അഷ്‌റഫ് പോയിക്കര, സലാം തിരുവള്ളൂർ, ഫൈസൽ വൈക്കം തുടങ്ങിയവർ സംബന്ധിച്ചു.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പന്തേരിക്കര സ്വദേശിയായ ഗഫൂർ കുറ്റ്യാടി സി എച് സെന്ററർ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ എന്നീ ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് വേണ്ടി നിരവധി ബ്ലോഗുകൾ ചെയ്തിട്ടുണ്ട്. നാന്നൂറോളം ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം ഇരുപത്തിഅഞ്ചിലേറെ ആൽബങ്ങളിൽ ആലപിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *