കേരളത്തിലെ സമരമെന്ന് അടിക്കുറിപ്പ്
കെ.എസ്.യു പ്രകടനത്തിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ച് ഒമാനി സ്വദേശിയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒമാനി ടിക്ടോക്കർ മുബാറക്ക് അൽ മഅശ്നിയാണ് കെ.എസ്.യു പ്രകടനത്തിൽ പങ്കെുത്ത് മുദ്രാവാക്യം വിളിക്കുന്ന പോസ്റ്റ് ടിക് ടോക്കിൽ ചെയ്തിരിക്കുന്നത്.
കെ.എസ്.യു പ്രകടനത്തിന് മുന്നിൽ നിന്ന് മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്നതായാണ് വിഡിയോയിലുള്ളത്. ചിരി ഉണർത്തുന്നതാണ് അദ്ദേഹത്തിന്റെ മലയാളത്തിലെ മുദ്രാവാക്യം വിളി .സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ വിഡിയോ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം
https://vt.tiktok.com/ZSR3Fgrq6/