ദേശീയ ദിനം – സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് ദോഫാർ ഗവർണറേറ്റിൽ സല്യൂട്ട് സ്വീകരിക്കും
52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്നവംബർ 18 വെള്ളിയാഴ്ച ദോഫാർ ഗവർണറേറ്റിലെ അൽ-നാസർ സ്‌ക്വയറിൽ നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ ഹൈതം ബിൻ താരിക് അധ്യക്ഷത വഹിക്കും.
ഈവർഷത്തെ ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു . സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിന്റെ അധ്യക്ഷതയിൽ നടക്കുന്ന സൈനിക പരേഡാണ് ഇതിൽ പ്രധാനം . നവംബർ 18 ന് ദോഫാർ ഗവർണറേറ്റിലെ അൽ നാസർ സ്‌ക്വയറിൽ സൈനിക പരേഡ് നടക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി (ONA) യെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതോടൊപ്പം നവംബർ 18, 19 തീയതികളിൽ മസ്‌കറ്റ് ഗവർണറേറ്റിൽ രണ്ടിടത്തും , നവംബർ 18ന് ദോഫാർ ഗവർണറേറ്റിലും നവംബർ 23ന് മുസന്ദം ഗവർണറേറ്റിലുമായി ഡ്രോൺ ഷോകൾ, ലേസർ ഷോകൾ, അനുബന്ധ ഷോകൾ എന്നിവ ദേശീയ ദിനത്തോട് അനുബന്ധിച്ചു നടക്കും
( അവലംബം : ഒമാൻ ന്യൂസ് ഏജൻസി, പ്രാദേശിക മാധ്യമങ്ങൾ )