കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റുമാണിത്. ബോധപൂര്‍വ്വം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്.

ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ അതിന്റെ മൗലികതത്വങ്ങളെ തന്നെ അപമാനിക്കുകയാണ്. വിര്‍മശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, കെ അബ്ബാദ്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രണ്ട് ചാനലുകൾക്കെതിരേ ഗവർണറുടെ നടപടി. കൊച്ചിയിൽ ഗവർണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയ വൺ, കൈരളി ചാനലുകളെയാണ് ഗവർണർ അവിടെനിന്ന് പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *