തെറ്റായി പാർക്കിംഗ് പിഴ ലഭിച്ച വാഹന ഉടമകൾക്ക് റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കി മസ്കത്ത് നഗരസഭ. പാർക്കിംഗ് റിസർവ്വ് ചെയ്തതിന്റെ തെളിവ് സഹിതം നഗരസഭാ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്ത് പരിഹാരം കണ്ടെത്താനാവും.
https://eservices.mm.gov.om/Home/ Service / MTAx
എന്ന ലിങ്ക് വഴി പരാതി സമർപ്പിക്കാമെന്ന് നഗരസഭ അറിയിച്ചു .
തെറ്റായ പാർക്കിംഗ് പിഴ സംബന്ധിച്ച പരാതി നൽകുന്നതിന് വാഹനത്തിന്റെ മുൽകിയ, ഐഡന്റിറ്റി കാർഡ് കോപ്പി , പാർക്കിംഗ് റിസർവ് ചെയ്തതിന്റെ രേഖ ( റിസർവേഷൻ റെസിപ്റ്റ് , എസ് എം എസ് , പാർക്കിംഗ് പെർ മിറ്റ് ) , തെറ്റായ പിഴ ഈടാക്കിയതിന്റെ ചിത്രം എന്നിവയും പരാതിക്കൊപ്പം ഓൺലൈനിൽ സമർപ്പിക്കണമെന്നും മസ്കത്ത് നഗരസഭ അറിയിച്ചു.. തെറ്റായി പാർക്കിംഗ് പിഴ ലഭിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് നഗരസഭയുടെ സംവിധാനം .

