ഒമാൻ ​ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ-സബ്തിക്ക്​ യു.എസിലെ ഉന്നത അവാർഡ്​.

മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപന രീതികൾ, നൂതനാശയങ്ങൾ, ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിലും സജീവമായ പങ്ക് പരിഗണിച്ചാണ് മന്ത്രിക്ക് ‘ലീഡിങ്​ ഫിസിഷ്യൻ അവാർഡ്’അവാർഡ് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പ്രശസ്ത കാർഡിയോതൊറാസിക് സർജനാണ്​ അൽ സബ്തി. ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്​​. 2014ൽ, സുൽത്താനേറ്റിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവെക്കൽ ശസ്​ത്രക്രിയ​ അൽ സാബ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയത്. 2015 നവംബറിൽ, മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ്​ അൽ സബ്തിയെ ഒമാൻ സിവിൽ ഓർഡർ (മൂന്നാം ക്ലാസ്) നൽകി ആദരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *