നോര്ക്ക റൂട്ട്‌സ് -യു.കെ കരിയർ ഫെയർ: നവംബര് 21 മുതല് എറണാകുളത്ത്

ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്ക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടം നവംബര് 21 മുതല് 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും

ഡോക്ടര്മാര്, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്ക് നഴ്‌സുമാര്, സീനിയര് കെയറര്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്, റേഡിയോഗ്രാഫര്, ഒക്ക്യുപ്പേഷണല് തെറാപ്പിസ്റ്റ്, ഫാര്മസിസ്റ്റ്, സോഷ്യല് വര്ക്കര് എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകള് സംബന്ധിച്ചും, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള് നോര്ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റില് ലഭിക്കും. താത്പര്യമുള്ളവർ നവംബര് 15-ന് മുന്പ് അപേക്ഷിക്കണം.

അപേക്ഷ സമര്പ്പിക്കുന്നതിനായി ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് DWMS CONNECT (ഡിജിറ്റല് വര്ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്പ് ഡൗണ്ലോഡ് ചെയ്ത് പ്രൊഫൈല് ക്രിയേറ്റ് ചെയ്ത് റജിസ്റ്റര് ചെയ്യണം. DWMS ആപ്പില് പ്രൊഫൈല് ക്രിയേറ്റു ചെയ്യുന്ന വേളയില് റഫറല് കോഡായി NORKA എന്നും ചേര്ക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമര്പ്പിക്കാം.
അല്ലെങ്കില് https://knowledgemission.kerala.gov.in എന്ന വെബ്ബ്‌സൈറ്റ് വഴിയും പ്രൊഫൈല് ക്രിയേറ്റ് ചെയ്യാവുന്നതാണ്.

സീനിയർ കെയറർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്ന ബിഎസ്.സി/എം. എസ്.സി നഴ്സുമാർക്ക് IELTS/OET യോഗ്യതയില്ലെങ്കിലും, യു. കെ (ENIC) ഇ.എന്..ഐ.സി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ യു.കെ.യിലേക്ക് റിക്രൂട്ട്മെന്റ് നേടാവുന്നതാണ്. ഇതിന്റെ വിവരങ്ങള് www.ecctis.com എന്ന വെബ്ബ്‌സൈറ്റില് ലഭ്യമാണ്. ഡോക്ടർമാർക്ക് പ്ളാബ് (PLAB) യോഗ്യയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും.

അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പിൽ ഭാഷാപരിശോധനക്ക് സൗകര്യമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്ത്ഥികളിൽ സീനിയർ കെയറർ ഒഴികെയുളളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതതകള് നേടുന്നതിന് നാലു മാസത്തെ സാവകാശം ലഭിക്കും. റിക്രൂട്ട്‌മെന്റ് നടപടികള് പൂര്ണ്ണമായും യു.കെ യിൽ നിന്നെത്തുന്ന വിവിധ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേല്നോട്ടത്തിലാകും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *