മതവിരോധവും, ലഹരി വസ്തുക്കളുടെ ഉപഭോഗവും പ്രോത്സാഹിപ്പിക്കുകയും ശേഷം മയക്കുമരുന്നിനെതിരെ കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യം നടത്തുന്നവരെ സമൂഹം തിരിച്ചറിയുന്നുണ്ടെന്നും അത് ഏതു രാഷ്ട്രീയപാർട്ടിയാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലെന്നും ഫറൂഖ് കോളേജ് പ്രൊഫസറും വാഗ്മിയുമായ ഡോ. ജൗഹർ മുനവ്വിർ പറഞ്ഞു.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മതനിരാസത്തെ കുറിച്ചും, യുവ സമൂഹം ലഹരിക്കടിമകളായി പോവുന്നതിനെ കുറിച്ചുമൊക്കെ ഗാംഭീര്യം നിറഞ്ഞ ഒരു പ്രഭാഷണമാണ് അദ്ദേഹം നടത്തിയത്.

