മസ്കറ്റ്: ഒമാനിലെ കാസറഗോഡ് നിവാസികളുടെ കൂട്ടായ്മയായ ഒമാൻ കാസ്രോട്ടാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒമാനിലെ വ്യത്യസ്ത മേഖലയിൽ പ്രവാസം നയിക്കുന്ന കാസറഗോഡ് നിവാസികൾ കുടുംബ സമേതം ഒരുമിച്ചു കൂടുന്ന സ്നേഹ സംഗമവും ഒമാൻ പ്രവാസത്തിന്റെ 30 വർഷം പൂർത്തിയാക്കിയ കാസറഗോഡ് നിവാസികളെ ആദരിക്കലും ഡിസംബർ രണ്ട് വെള്ളിയാഴ്ച മസ്കറ്റ് ബർക തലാൽ റിസോർട്ടിൽ നടക്കും. കലാ കായിക പരിപാടികൾ, കുടുംബ സംഗമം, സ്നേഹ വിരുന്ന്, ആദരിക്കൽ, തുടങ്ങിയ പരിപാടികൾ അരങ്ങേറും.

പരിപാടിയുടെ പ്രഖ്യാപന കർമ്മം ബദറൽ സമാ ഹോസ്പിറ്റലിൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടറും ഒമാൻ കാസ്രോട്ടാർ കൂട്ടായ്മ മുഖ്യ ഉപദേഷ്ടാവുമായ ലത്തീഫ് ഉപ്പള ഗേറ്റ് നിർവ്വഹിച്ചു. ചെയർമാൻ നവാസ് ചെങ്കള, കൺവീനർ റഫീഖ് ഏർമാളം, ട്രഷറർ ഫവാസ് ആനബാഗിൽ, വൈസ് ചെയർമാൻ അഷ്‌റഫ്‌ പാലസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *