എൻക്രിപ്റ്റ് ചെയ്‌ത ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന ചില സന്ദേശങ്ങൾ പ്രചരിക്കുന്ന സമീപകാല സംഭവവികാസങ്ങളിലേക്ക് എല്ലാ പൗരന്മാർക്കും, വിദേശികൾക്കും,സ്ഥാപനങ്ങൾക്കും മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ.

റോയൽ ഒമാൻ പോലീസിന്റെ നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷനുമായി ഏകോപിപ്പിച്ച്, ഒമാനി നിയമങ്ങൾ അനുസരിച്ച് ക്രിപ്‌റ്റോകറൻസികൾ സുൽത്താനേറ്റിലെ നിയമപരമായ രേഖകൾ/ഇടപാടുകൾക്ക് കീഴിലല്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു.

എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ കറൻസികൾ അത് പോലുള്ള മറ്റെന്തെങ്കിലും വ്യാപാരം നടത്തുന്നതിന് ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തികൾക്കോ അധികാരമോ ലൈസൻസോ നൽകിയിട്ടില്ലെന്നും അതനുസരിച്ച്, അത്തരം കറൻസികളിലും സമാന ഉൽപ്പന്നങ്ങളിലും ഇടപാടുകളോ വ്യാപാരമോ ചെയ്യുന്നത് ബാങ്കിംഗ് നിയമത്തിന്റെ പരിരക്ഷയ്ക്ക് വിധേയമല്ല എന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *