"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്‌ക്കറ്റ് സന്ദർശനത്തിനായി എത്തിയ മലങ്കര യാക്കോബായ സഭ മെത്രാപോലിത്ത ട്രസ്റ്റിയും കാതോക്കിക്ക അസ്സിസ്റ്റന്റും കൊച്ചി ഭദ്രാസാനധിപനുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിക്ക് മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാന താവളത്തിൽ ഊഷ്മള വരവേൽപ്പ് കൊടുത്തു.
തുടർന്ന് 03/11/2022 വ്യാഴാഴ്ച്ച മസ്കറ്റ് മൊർത്ത്ശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ സ്വീകരണവും പൊതുസമ്മേളനവും നടന്നു.
പൊതു സമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം റിട്ടയേർഡ് ഡി ജി പി R . ശ്രീലേഖയുടെ വിവാദ പരാമർശങ്ങൾക്ക് മറുപടി നൽകുകയും പ്രതിക്ഷേധം അറിയിക്കുകയും ചെയ്തു. കേരള സർക്കാരുമായുമുള്ള ചർച്ചകളെ പറ്റിയും പ്രശ്ന പരിഹാരങ്ങളിലുള്ള സഭയുടെ പ്രതീക്ഷകളെ പറ്റിയും അദ്ദേഹം പരാമർശിച്ചു.
04/11/2022 വെള്ളിയാഴ്ച രാവിലെ 07.30ന് പ്രഭാത നമസ്കാരവും 08:30ന് വി.കുർബ്ബാനയും പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ശുശ്രൂഷകളും അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.