ഒമാൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ (ഒ.ഐ.എഫ്.സി) ‘ഖിദ്മ’യിലൂടെ ട്രാഫിക് നിയമലംഘന പിഴ അടക്കുന്നതിനും മുൽക്കിയയുടെ പ്രിന്റിങ് സേവനത്തിനും സൗകര്യമൊരുക്കികൊണ്ട് റോയൽ ഒമാൻ പൊലീസ്.
ഇതിന്‍റെ ഭാഗമായി ഒ.ഐ.എഫ്.സിയുമയി ആർ.ഒ.പി കരാർ ഒപ്പിട്ടു.കരാർ പ്രകാരം ഒമാനിലുടനീളമുള്ള ഖിദ്മയുടെ 68 ശാഖകൾ, ബിൽ പേയ്‌മെന്റ് മെഷീനുകൾ, ഖിദ്മ ആപ്പ്, കമ്പനിയുടെ വെബ്‌സൈറ്റ് തുടങ്ങിയ ചാനലുകളിലൂടെ ഘട്ടം ഘട്ടമായി ഈ സൗകര്യങ്ങൾ ലഭ്യമാക്കും.
പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ ഫലപ്രദമായി സേവനം നൽകുന്നതിനും പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആർ.ഒ.പി കരാറിലെത്തിയിരിക്കുന്നത്.
ഖിദ്മയുടെ ഓരാ ചാനലുകളിലൂടെയും ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് വരും ദിവസങ്ങളിലെ അറിയാൻ കഴിയുകയുള്ളൂ . അതേസമയം, തുടക്കത്തിൽ എല്ലാ ശാഖകളിലും ട്രാഫിക്ക് പിഴയടക്കാനുള്ള സൗകര്യം ലഭ്യമാക്കും. തിരഞ്ഞെടുത്ത ഖിദ്മ ശാഖകളിലും ഷോപ്പിങ് മാളുകളിലെ കിയോസ്കുകളിലും സ്ഥാപിച്ച മെഷീനുകളിലൂടെ മുൽക്കിയ പ്രിന്റ് എടുക്കാനുള്ള സൗകര്യവും ഒരുക്കും.