"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കൊവിഡ്-19 പുതിയ ജനിതക വകഭേദം (XBB, XBB1) ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സർവയലൻസ് ആന്റ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സഈദ് അൽ അബ്രി പറഞ്ഞു.
ആരോഗ്യ സുരക്ഷാ മുൻകരുതൽ തുടരണമെന്നും സീസണൽ പനികൾ തടയുന്നതിന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മസ്കറ്റ് ഡെയിലി റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ശൈത്യകാലമായതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമല്ല. കാലാവസ്ഥാ മാറ്റത്തിലും മറ്റമുണ്ടാകുന്ന ഇത്തരം ശ്വാസകോശ സംബന്ധമായ രോങ്ങളില്‍നിന്നും പനികളില്‍നിന്നും സംരക്ഷിക്കാന്‍ വാക്‌സീനേഷന്‍ ഉപകരിക്കും. എന്നാൽ കഠിനമായ ശ്വാസകോശ ലക്ഷണങ്ങളും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകുകയാണെങ്കി്ൽ മെഡിക്കൽ സംഘത്തിന്റെ പരിശോധനക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോകണം.
കുട്ടികളിൽ ഇത്തരം രോഗങ്ങൾ പരുന്നത് പലപ്പോഴും സ്കൂളുകളിൽനിന്നും നഴ്സറികളിൽനിന്നുമാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ വൈറൽ അണുബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ട്. അവരുടെ രോഗപ്രതിരോധ സംവിധാനങ്ങൾ വികസിക്കുന്ന പ്രക്രിയയിലാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു
ഒമാനിൽ പടർന്നു പിടിക്കുന്ന സീസണൽ ഇൻഫ്ലുവന്സ, അതിനെതിരെയുള്ള പ്രതിരോധ വാക്സിൻഷന്റെ പ്രാധാന്യം, രോഗം വന്നാലുള്ള ചികിത്സാ രീതികൾ എന്നിവയെല്ലാം സംബന്ധിച്ച് ഒമാനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മോഡേൺ അൽസലാമ പോളിക്ലിനിക്കിലെ ഫാമിലി ഫിസിഷ്യൻ ഡോക്ടർ സഫ് ദാർ ബഷീർ ആധികാരികമായി സംസാരിക്കുന്നു.
വീഡിയോ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക