ദേശീയ ചിഹ്നം/ചിത്രങ്ങൾ ലൈസൻസില്ലാതെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്
ഒമാന്റെ 52-ാം ദേശീയദിനാഘോഷം:ലോഗോ പുറത്തിറക്കി
ദേശീയ ദിനത്തിന് മുന്നോടിയായി ദേശീയ ചിഹ്നം/ചിത്രങ്ങൾ ലൈസൻസില്ലാതെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്
അമ്പത്തിരണ്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് വ്യാവസായിക ഉൽപ്പന്നങ്ങളിലും സോഷ്യൽ മീഡിയ അക്കൗണ്ട് കളിലും രാജ്യത്തിന്റെ ചിഹ്നം, പതാക, സുൽത്താനേറ്റിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുമ്പോൾ മുൻകൂർ ലൈസൻസ് നേടണം എന്ന് എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെടുന്നു.
ബന്ധപ്പെട്ട മന്ത്രാലയത്തിലേക്കോ ഗവർണറേറ്റുകളിലെ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഡയറക്ടറേറ്റുകളിലേക്കോ വകുപ്പുകളിലേക്കോ അപേക്ഷ സമർപ്പിക്കണം.പ്രദർശിപ്പിക്കുന്ന ചിഹ്നങ്ങളുടെ സാമ്പിളുകൾ അറ്റാച്ചുചെയ്യുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.