2 ,72 ,456 ദോത്തികൾ വിതരണം ചെയ്തു സമാഹരിച്ചത് 16 ,34 73,859 ഇന്ത്യൻ രൂപ
മുസ്ലിം ലീഗിൻ്റെ യുവജനപ്രസ്ഥാനമായ യൂത്ത് ലീഗ് ഫണ്ട് ശേഖരണത്തിനായി ദോത്തി ചാലഞ്ചു് എന്ന വ്യതിരക്ത പരിപാടി ആവിഷ്കരിച്ചിരുന്നു, ഇരുപത് ദിവസം കൊണ്ട് രണ്ട് ലക്ഷം ദോത്തികൾ ,600 രൂപ വീതം സംഭാവന വാങ്ങി പൊതു സമൂഹത്തിൽ വിതരണം ചെയ്യുന്ന നൂതനമായ രീതിയിൽ ധനസമാഹരണത്തിന് തുടക്കം കുറിച്ചു.
കേരളത്തിലെ വിവിധ യൂത്തലീഗ് കമ്മറ്റികൾക്ക് ഒപ്പം ഒമാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ കെഎംസിസി കമ്മറ്റികളും ആവേശത്തോടെ ദോത്തി ചലഞ്ചിൽ പങ്കെടുത്തു. ഒമാനിലെ മസ്കറ്റ് സലാല കേന്ദ്രകമ്മറ്റികൾക്കൊപ്പം വിവിധ ഏരിയ കമ്മറ്റികളും വൻ പ്രചരണം ആണ് ഈ ദോത്തി ചലഞ്ചിന് നൽകിയത്. നല്ലൊരു തുക പ്രവാസികളും യൂത്ത് ലീഗിന്റെ അക്കൌണ്ടിൽ എത്തിച്ചു.
നേതാക്കളുടെ ആഹ്വാനം, യുവചേതന ഒരു മത്സര ബുദ്ധിയോടെ ഏറ്റെടുത്തപ്പോൾ നേതാക്കളുടെ പ്രതീക്ഷകൾക്കുമപ്പുറം വിജയകരമായി .
ഇന്നലെ രാത്രി 8 മണിയോടെ ദോത്തി ചാലഞ്ചിന് വിരാമം കുറിച്ചു കൊണ്ട് ,മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു ഇനി മതിയെന്ന്, ഇന്നലെ മുനവ്വറലി തങ്ങൾ പറഞ്ഞത് ഫണ്ട് ഇനി മതിയെന്നാണ്.
ആ സമയം യൂത്ത് സെൻ്ററിൽ പ്രത്യേകം സജ്ജീകരിച്ച സ്ക്രീനിൽ തെളിഞ്ഞത്
2 ,72 ,456 ദോത്തികൾ വിതരണം ചെയ്തതായും സമാഹരിച്ചത് 16 ,34 73,859 രൂപ ആണന്നുമായിരുന്നു. പികെ ഫിറോസും സാദിഖ് അലി ശിഹാബ് തങ്ങളും സന്നിഹിതരായിരുന്നു.