നിയമ നടപടിക്രമങ്ങൾക്ക് മബെല കെഎംസിസി യും ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാര നടപടികൾക്ക് ഫലജ് കെഎംസിസി യും നേതൃത്വം നൽകി

തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ ഗാന്ധിനഗർ പേട്ടയിൽ ,ലലുഗപുരം, മണിവേൽ മകൻ മാടസ്വാമി ശേഖർ (65) മസ്‌കത്തിലെ മബെല യിൽ മരണപ്പെട്ടു. അമിത പ്രമേഹം മൂലം അൽ കൂദ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം സോഹാർ ഹിന്ദു ശ്മശാനത്തിൽ സംസ്കരിച്ചു.

മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾക്ക് മബെല കെഎംസിസി യും ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാര നടപടികൾക്ക് ഫലജ് കെഎംസിസി യും നേതൃത്വം നൽകി

പിതാവ് : മണിവേൽ

മാതാവ്: രമു
ഭാര്യ : ലത ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *