????️ആറാട്ട് എഴുന്നള്ളിപ്പിനായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്ന ഒരേയൊരു വിമാനത്താവളമാണ് തിരുവനന്തപുരത്തേത്‌.

????️എല്ലാ വര്‍ഷവും ആറാട്ട് ഘോഷയാത്രക്കായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാറുണ്ട്.

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നാളെ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. വിമാനത്താവളത്തിന്‍റെ റണ്‍വേയിലൂടെയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പാസി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ചാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിന്‍റെ സുഗമമായ നടത്തിപ്പിനാണ് സര്‍വീസ് നിര്‍ത്തിവയ്‌ക്കുന്നത്.

ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന എഴുന്നള്ളിപ്പിന്‍റെ പേരില്‍ വിമാനത്താവളം അടച്ചിടുന്ന് ഒരു പക്ഷെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം മാത്രമായിരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈന്‍കുനി, അല്‍പാസി ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം ശംഖുമുഖം കടപ്പുറത്തേക്ക് ആറാട്ടിനായി കൊണ്ടുപോകുന്നത് വര്‍ഷങ്ങളായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ്.

സായുധരായ സിഐഎസ്‌എഫ് ജവാന്മാരുടെ കാവലിനുള്ളുലൂടെയായിരിക്കും റണ്‍വേ കടന്ന് ഘോഷയാത്ര ശംഖുമുഖത്തേക്ക് പോവുക. ആറാട്ടിന് ശേഷം റണ്‍വേ കടന്ന് അതേ വഴിയിലൂടെ തന്നെ ഘോഷയാത്ര തിരിച്ചുവരും. വിഷ്‌ണുവിന്‍റെയും ഒപ്പം ഗരുഡവാഹനങ്ങളില്‍ അലങ്കരിച്ച നാല് ആനകളുടെ പദ്‌മനാഭസ്വാമി, നരസിംഹമൂര്‍ത്തി, കൃഷ്‌ണ സ്വാമി എന്നിവയുടെ വിഗ്രഹമേന്തിയെത്തുന്ന ഘോഷയാത്ര റണ്‍വേ കടന്ന് വിമാനത്താവളത്തിന് പിറകിലുള്ള ശംഖുമുഖം തീരത്തേക്ക് പോകും. വിഗ്രഹങ്ങളെല്ലാം കടലിലെ വെള്ളത്തില്‍ മുക്കി ശുദ്ധി വരുത്തിയതിന് ശേഷം ഘോഷയാത്ര തിരിച്ച്‌ ക്ഷേത്രത്തിലെത്തും. ഇതോടെ ഉത്സവത്തിന് സമാപനം കുറിക്കും.

നാളെ വൈകിട്ട് നാല് മണി മുതല്‍ 9 മണിവരെയുള്ള വിമാന സര്‍വീസുകള്‍ തടസപ്പെടുന്നത്. സര്‍വീസ് നിര്‍ത്തുന്ന അഞ്ച് മണിക്കൂര്‍ നേരത്തെ ആഭ്യന്തര അന്തരാഷ്‌ട്ര സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാകുമെന്നും പ്രസ്‌താവനയില്‍ വൃത്തങ്ങള്‍ അറയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *