"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
പത്തു വയസ് കഴിഞ്ഞ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കാത്തവർക്കെതിരെ നടപടി ശക്തമാക്കി അധികൃതർ വൈകിയവർ വൈകിയ ഓരോ മാസത്തേക്കും പത്ത്റിയാൽ വീതംപിഴ നൽകേണ്ടി വരും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പത്തു വയസ് കഴിഞ്ഞ കുട്ടികൾക്ക് റെസിഡൻറ് കാർഡ് നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കിയത്.
റെസിഡൻറ് കാർഡ് എടുക്കാൻ വിസ കാലാവധി കഴിയുന്നതു വരെ കാത്തിരുന്നാൽ കുഴപ്പമാവും. വിസ പുതുക്കുമ്പോൾഎടുക്കാമെന്ന് ആരെങ്കിലും തീരുമാനിച്ചെങ്കിൽ കുട്ടിക്ക് പത്തുവയസ് പൂർത്തിയായതിനുശേഷമുള്ളഓരോ മാസത്തേക്കും പത്ത് റിയാൽ വീതം പിഴ നൽകേണ്ടി വരും .കുട്ടികളുടെ റെസിഡൻറ്കാർഡ് രണ്ട് വർഷത്തേക്ക് 11 റിയാലാണ് ഫീസ്. കുട്ടികൾ ഒമാനിൽഉണ്ടായിരിക്കണം. ദീർഘകാലമായി നാട്ടിൽ കഴിയുന്ന പല പ്രവാസികളും കുട്ടികളുടെ വിസ പുതുക്കുന്ന സമയമാവുമ്പോഴാണ്ഒമാനിൽ വരുന്നത്. നിയമം കഴിഞ്ഞ വർഷം നടപ്പായതിനാൽ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കുന്നത് സംബന്ധമായ വിഷയത്തിൽപലരും ബോധവാന്മാരല്ല.
പുതിയ കുടുംബ വിസ അടിക്കാൻ വീണ്ടും ഒമാനിലെത്തുമ്പോഴാണ്റെസിഡൻറ് കാർഡ് എടുക്കാത്തതിന്‍റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത്. പലർക്കും പുതിയ കാർഡെടുക്കാൻ എത്തുമ്പോൾ ഉയർന്ന പിഴനൽകേണ്ടി വന്നിട്ടുണ്ട്. പിഴ ഇനത്തിൽമാത്രം 60 റിയാലുംഅതിലധികവും അടക്കേണ്ടി വന്നവരുംനിരവധിയാണെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മുമ്പ് 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് റെസിഡൻറ്കാർഡ് നിർബന്ധമായിരുന്നപ്പോൾ 16ാമത്തെ വയസ്സിൽകാർഡ് എടുക്കാൻ വന്നവരിൽനിന്ന് പിഴ ഈടാക്കിയിരുന്നില്ല. എന്നാൽ,ഇപ്പോൾസ്ഥിതിഅങ്ങനെയല്ല. പത്തു വയസ് കഴിഞ്ഞ കുട്ടികൾക്ക് റെസിഡൻറ് കാർഡുകൾ നിർബന്ധമാണ്.