"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്ക്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ജനറൽ കൗൺസിൽ യോഗം
ഇന്ന് ജുമുഅക്ക് ശേഷം
അൽഖൂദിലെ ബൊളിവാർഡ് ഹോട്ടലിൽ ആരംഭിച്ചു. പ്രസിഡന്റ് റഹീസ് അഹമ്മദ് അധ്യക്ഷനായിരുന്നു. റഹീം വറ്റല്ലൂർ, സയ്യിദ് എ കെ കെ തങ്ങൾ, മുജീബ് കടലുണ്ടി തുടങ്ങിയവർ കഴിഞ്ഞ കാലയളവിലെ വിവിധ പ്രവർത്തന റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച മസ്ക്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റിയുടെ അന്നത്തെ ആദ്യ യോഗം ചേർന്നത് 06/12/2017 ലായിരുന്നു, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തതിന്റെ ചാരിഥാർഥ്യം പേറി അതേ കമ്മിറ്റിയുടെ അവസാന യോഗം 20/10/2022 ൽ നടന്നു. തുടർന്ന് ഇന്നത്തെ കൗൺസിൽ യോഗം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതോടെ പഴയ കമ്മറ്റി പിരിച്ചു വിടുകയും പുതിയ കമ്മറ്റി അധികാരം ഏൽക്കുകയും ചെയ്യും
മസ്കറ്റ് കേന്ദ്ര കമ്മറ്റിക്ക് കീഴിലുള്ള 33 ഏരിയാ കമ്മറ്റികളെയും പ്രതിനിധീകരിച്ചു കേന്ദ്ര കൗൺസിൽ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കും. റിട്ടേണിങ് ഓഫീസർ മാരായി സംസ്ഥാന മുസ്ലിം ലീഗ് പ്രതിനിധികൾ എം എൽ എ മാരായ ജ. ആബിദ് ഹുസൈൻ തങ്ങൾ, ജ. TV ഇബ്രാഹിം സാഹിബ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിക്കും
മസ്കറ്റ് കെഎംസിസി യുടെ സാരധ്യം ഇനിയാരുടെ കൈകളിലാണെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അർഹതപ്പെട്ട കൈകളിലേക്ക് തന്നെ ആ നേതൃത്വം ഏൽപ്പിച്ചു കൊടുക്കും എന്ന വിശ്വാസവും കരുതലുമായി ഓരോ കെഎംസിസി പ്രവർത്തകനും അൽ ആരെയിമി ബൊളീവാർഡ് ഹോട്ടലിൽ നിന്നുമുള്ള ആ ചരിത്ര പ്രഖ്യാപനത്തിന് കാത്തോര്തിരിക്കുകയാണ്.
Also Read