പ്രസിഡന്റായി റഈസ് അഹമ്മദും ജനറൽ സെക്രട്ടറിയായി റഹീം വറ്റല്ലുരും തുടരും

ഷമീർ പി ടി കെ ട്രഷറർ

ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സംഘടനയായ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. അൽഖൂദ് അൽ അറൈമി ബൊളിവാർഡ് ഹോട്ടലിൽ നടന്ന കൗൺസിൽ യോഗത്തിലാണ് ഒമാനിലെ ഹരിതരാഷ്ട്രീയത്തിന്റെ അമരക്കാരെ പ്രഖ്യാപിച്ചത്. നിലവിലുള്ള കേന്ദ്ര കമ്മറ്റി അഞ്ചു വര്ഷം കാലാവധി പൂർത്തിയാക്കിയതിന് തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ ഭരണ സമിതി നിലവിൽ വന്നത്. 

മസ്കറ്റ് കെഎംസിസി ക്ക്‌ കീഴിലുള്ള  33 ഏരിയാ കമ്മറ്റികളെയും പ്രതിനിധീകരിച്ചു കേന്ദ്ര കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ  പങ്കെടുത്തു.  റിട്ടേണിങ് ഓഫീസർ മാരായി സംസ്ഥാന മുസ്ലിം ലീഗ് പ്രതിനിധികൾ എം എൽ എ മാരായ  ആബിദ് ഹുസൈൻ തങ്ങൾ,  TV ഇബ്രാഹിം സാഹിബ് എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു .

ഇത്രയ്മ് ഐക്യത്തോടെയും ഒത്തൊരുമയോടെയും ആവേശത്തോടെയും സ്നേഹത്തോടെയും നടന്ന ഒരു കൗൺസിൽ മീറ്റ് തന്റെ പൊതുജീവിതത്തിൽ കണ്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ച TV ഇബ്രാഹിം എം എൽ എ പറഞ്ഞു.  മസ്കറ്റ് കെഎംസിസി യുടെ പ്രവർത്തനങ്ങൾ അത്ഭുതാവഹവും പ്രശംസനീയവുമാണെന്ന് സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ യും പറഞ്ഞു.

പ്രസിഡന്റായി റഈസ് അഹമ്മദും ജനറൽ സെക്രട്ടറിയായി റഹീം വറ്റല്ലുരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി ഷമീർ പി ടി കെ യെയും  തിരഞ്ഞെടുത്തു. റൂവി കെഎംസിസി മുന്നോട്ട് വച്ച പാനൽ യോഗം ഐക്യകണ്ഡേന അംഗീകരിക്കുകയായിരുന്നു. റഈസ് അഹമ്മദും റഹീം വറ്റല്ലൂരും തുടരാൻ വിസമ്മതം പ്രകടിപ്പിച്ചു എങ്കിലും കൗൺസിലിന്റെയും റിട്ടേർണിംഗ് ഓഫീസർമാരുടെയും നിർബന്ധത്തിനു വഴങ്ങി തൽ സ്ഥാനങ്ങളിൽ തുടരാനുള്ള സന്നദ്ധത അറിയിച്ചു. സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ യാണ് പ്രഖ്യാപനം നടത്തിയത്. 

മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡന്റ് മാർ

  1. സയ്യിദ് എ കെ കെ തങ്ങൾ
  2. വാഹിദ് ബർക്ക
  3. നൗഷാദ് കക്കേരി
  4. പി ടി പി ഹാരിസ്
  5. ഷമീർ പാറയിൽ
  6. നവാസ് ചെങ്കള
  7. അഷ്‌റഫ് മുതുവന

ജോയിന്റ് സെക്രട്ടറിമാർ

  1. അഷ്‌റഫ് കിണവക്കൽ
  2. ഷാനവാസ് മൂവാറ്റുപുഴ
  3. ഇബ്രാഹിം ഒറ്റപ്പാലം
  4. ഷാജഹാൻ ബി എച്
  5. ഉസ്മാൻ പന്തല്ലൂർ
  6. ഹുസ്സൈൻ വയനാട്

ഹരിതസാന്ദ്വനം ചെയര്മാന്

  1. മുജീബ് കടലുണ്ടി 

കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് റഹീസ് അഹമ്മദ് അധ്യക്ഷനായിരുന്നു. റഹീം വറ്റല്ലൂർ, സയ്യിദ് എ കെ കെ തങ്ങൾ, മുജീബ് കടലുണ്ടി തുടങ്ങിയവർ കഴിഞ്ഞ കാലയളവിലെ വിവിധ പ്രവർത്തന റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു.

ഒരുപാട് നന്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യാൻ ഭാഗ്യം ലഭിച്ച കമ്മറ്റിയാണ് ഈ കഴിഞ്ഞു പോയത്. കിട്ടിയ അവസരങ്ങൾ എല്ലാം കൃത്യമായി ഉപയോഗപ്പെടുത്തി പാവപ്പെട്ടവന്റെ അത്താണി ആകാൻ കഴിഞ്ഞു എന്ന വലിയ നേട്ടത്തിന്റെ ചാരിഥാർഥ്യത്തോടെയാണ് ഓരോ കേന്ദ്രകമ്മറ്റി നേതാക്കളും അധികാരം വിട്ടൊഴിയുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ രണ്ടു പ്രളയങ്ങൾ, ലോകത്തെത്തന്നെ ഞെട്ടിച്ച കോവിഡ് മഹാമാരികൾ, രാജ്യത്തിന്റെ ഒരു ഭാഗത്തെ കടന്നാക്രമിച്ച ഷഹീൻ ചുഴലിക്കാറ്റ് തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അവസരങ്ങായി കണ്ട് ജാതി മത രാഷ്ട്രീയ ദേശീയതക്ക് അതീതമായി മനുഷ്യ മനസ്സുകൾക്ക് താങ്ങും തണലുമായി അവരെ നെഞ്ചോട് ചേർത്ത് നിർത്താൻ കഴിഞ്ഞുപോയ കമ്മറ്റിക്ക് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

പ്രതിസന്ധികളിൽ പകച്ചുനിന്ന ഒമാനിലെ പ്രവാസികളുടെ മുൻപിലേക്ക് കരുതലോടെ സഹായ ഹസ്തങ്ങളുമായി ഇറങ്ങി തിരിച്ച മസ്കറ്റ് കെഎംസിസിക്ക് അതിന്റെതായ അടയാളപ്പെടുത്തലുകൾ നൽകാൻ സാധ്യമായി.

മസ്കറ്റ് കെഎംസിസി യുടെ സാരഥ്യം പുതിയ കരങ്ങളിലേക്ക് ഏൽപ്പിച്ചു കൊടുക്കുമ്പോൾ മുന്കാലങ്ങളിലേത് പോലെ തന്നെയുള്ള മികച്ച പ്രവർത്തനങ്ങൾ തന്നെയാകും തുടർന്നും ഉണ്ടാകുക എന്ന് തന്നെയാണ് ഒമാനിലെ കെഎംസിസി പ്രവർത്തകർ മാത്രമല്ല ഓരോ പ്രവാസി മലയാളിയും പ്രതീക്ഷിക്കുന്നത്.

Also read…

Leave a Reply

Your email address will not be published. Required fields are marked *