മസ്കറ്റിലെ ഹരിത രാഷ്ട്രീയത്തെ ഇനി ആര് നയിക്കും?

അൽ ആരെയിമി ബൊളീവാർഡ് ഹോട്ടലിൽ നിന്നുമുള്ള ചരിത്ര പ്രഖ്യാപനത്തിന് കാതോർത്തു രാഷ്ട്രീയ കൈരളിയും

അഞ്ചു വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പിരിഞ്ഞു. നാളെ അൽ ഖുദിൽ ചേരുന്ന കേന്ദ്ര കൗൺസിൽ പുതിയ ഭരണ സാരഥികളെ തിരഞ്ഞെടുക്കും.

അഞ്ച് വർഷങ്ങൾക്ക് മുൻപ് മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച മസ്ക്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നത് 06/12/2017 ലാണ് , നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തതിന്റെ ചാരിഥാർഥ്യം പേറി അതേ കമ്മിറ്റിയുടെ അവസാന യോഗം 20/10/2022 ൽ നടന്നു.

മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി അതിന്റെ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കി നാളെ (28/10/2022) പടിയിറങ്ങുമ്പോൾ, താഴെത്തട്ടിലുള്ള പ്രവർത്തകർ മുതൽ  33 ഏരിയാ കമ്മിറ്റികളുടെയും കർമ്മ ധീരരായ നേതൃസ്ഥാനം  അലങ്കരിക്കുന്നവർ അടക്കം, മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം കേരളത്തിന്റെ ഹൃദയം കീഴടക്കിയ മർഹൂം ഇ. അഹമ്മദ് സാഹിബിന്റെ പ്രിയ പുത്രൻ
റഈസ് അഹമ്മദ് സാഹിബ്‌ നയിച്ച നാഷണൽ കമ്മിറ്റിയും കൂടിയ ഒരു വലിയ കൂട്ടായ്മ യാണ് പടിയിറങ്ങുന്നത്.


സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിച്ച, കക്ഷി രാഷ്ട്രീയ, മത, വർഗ്ഗ, വർണ്ണ, രാജ്യ വ്യത്യാസമില്ലാതെ ഒന്നായി പ്രവർത്തിച്ച ഒരു വലിയ കൂട്ടായ്മ. ഓരോ പ്രവാസിയുടെ യും പ്രതീക്ഷയായി മാറിയ നാലക്ഷരം.

ഒരുപാട് നന്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യാൻ ഭാഗ്യം ലഭിച്ച കമ്മറ്റിയാണ് ഈ കഴിഞ്ഞു പോയത്. കിട്ടിയ അവസരങ്ങൾ എല്ലാം കൃത്യമായി ഉപയോഗപ്പെടുത്തി പാവപ്പെട്ടവന്റെ അത്താണി ആകാൻ കഴിഞ്ഞു എന്ന വലിയ നേട്ടത്തിന്റെ ചാരിഥാർഥ്യത്തോടെയാണ് ഓരോ കേന്ദ്രകമ്മറ്റി നേതാക്കളും അധികാരം വിട്ടൊഴിയുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ രണ്ടു പ്രളയങ്ങൾ, ലോകത്തെത്തന്നെ ഞെട്ടിച്ച കോവിഡ് മഹാമാരികൾ, രാജ്യത്തിന്റെ ഒരു ഭാഗത്തെ കടന്നാക്രമിച്ച ഷഹീൻ ചുഴലിക്കാറ്റ് തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അവസരങ്ങായി കണ്ട് ജാതി മത രാഷ്ട്രീയ ദേശീയതക്ക് അതീതമായി മനുഷ്യ മനസ്സുകൾക്ക് താങ്ങും തണലുമായി അവരെ നെഞ്ചോട് ചേർത്ത് നിർത്താൻ കഴിഞ്ഞുപോയ കമ്മറ്റിക്ക് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.


പ്രതിസന്ധികളിൽ പകച്ചുനിന്ന ഒമാനിലെ പ്രവാസികളുടെ മുൻപിലേക്ക് കരുതലോടെ സഹായ ഹസ്തങ്ങളുമായി ഇറങ്ങി തിരിച്ച മസ്കറ്റ് കെഎംസിസിക്ക് അതിന്റെതായ അടയാളപ്പെടുത്തലുകൾ നൽകാൻ സാധ്യമായി.

മസ്കറ്റ് കെഎംസിസി യുടെ സാരധ്യം ഇനിയാരുടെ കൈകളിലാണെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അർഹതപ്പെട്ട കൈകളിലേക്ക് തന്നെ ആ നേതൃത്വം ഏൽപ്പിച്ചു കൊടുക്കും എന്ന വിശ്വാസവും കരുതലുമായി ഓരോ കെഎംസിസി പ്രവർത്തകനും അൽ ആരെയിമി ബൊളീവാർഡ് ഹോട്ടലിൽ നിന്നുമുള്ള ആ ചരിത്ര പ്രഖ്യാപനത്തിന് കാത്തോര്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *