ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് ഒമാനിലേക്ക് വിസ ഓൺ അരൈവൽ ലഭിക്കാൻ ഏതു രാജ്യത്ത് നിന്നും പ്രവേശിക്കാം.

ജി.സി.സി കൊമേഴ്സ്യൽ പ്രൊഫഷണൽ വിസയുള്ളവർക്ക് ഒമാനിലേക്ക് ഇനി എവിടെനിന്നും വരാം. സിവിൽ ഏവിയേഷൻ അതോറിറ്റി എയർപോർട്ട്സ് അധികൃതർക്കും ട്രാവൽ ഏജൻസികൾക്കും നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. പുതിയ നിദേശ പ്രകാരം നാട്ടിൽനിന്ന് വരുന്ന ഗൾഫ് പ്രവാസികൾക്ക് ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും. നേരത്തെ ഇത്, ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്നും വരുന്നവർക്ക് മാത്രമേ ലഭ്യമായിരുന്നൊള്ളു.

ഇത്തരത്തിൽ വിസയില്ലാതെ സുൽത്താനേറ്റിൽ എത്താൻ ജി.സി.സി രാജ്യങ്ങളിലെ വിസക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെ എങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് ഈ സേവനം ലഭ്യമായിരിക്കില്ല. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രയോയനം ചെയ്യുന്നതാണ് പുതിയ നിർദ്ദേശമെന്ന് യാത്രാമേഖലയിലുള്ളവർ പറഞ്ഞു.

ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി )രാജ്യങ്ങളിലെ പ്രാവാസികൾക്ക് വിസ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് & റെസിഡൻസിൽ നിന്ന് (“ROP”) പുതിയ ഉത്തരവ് എയർപ്പോർട്ട് അധികൃതർക്ക് നൽകി.
OA/MCT/ 1563 /2022 25/ഒക്ടോബർ/2022

1- ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് വാണിജ്യ, തൊഴിൽ അടിസ്ഥാനത്തിൽ ഒമാനിൽ പ്രവേശിക്കാം.

2- ജിസിസിയിലെ റസിഡന്റ് വിസയിൽ ഉള്ളവർക്ക് സ്വദേശത്ത്‌ നിന്നും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
താമസിക്കുന്ന രാജ്യത്ത് നിന്ന് ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാർക്കും (COMMERCIAL PROFESSIONALS) ഇനി ഒമാനിലേക്ക് പ്രവേശിക്കാം

3- മൂന്ന് മാസത്തിൽ കുറയാത്ത ജിസിസി റെസിഡന്റ് വിസ കാലാവധി ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *