തിരുനബി (സ )യുടെ പ്രാഗ്രൂപമായ ജ്യോതിസ്സ് ആണ് പ്രപഞ്ചത്തിന്റെ കാതലും പ്രഥമ സൃഷ്ടിയും എന്ന് കേരളാ സുന്നീ ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഒടിയപാറ അഷ്റഫ് ബാഖവി പറഞ്ഞു. ഐ സി എസ് മസ്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അൽ-ഹൈൽ അൽ – ആംരീ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന മീലാദ് സംഗമത്തിൽ മൗലാനാ നജീബുസ്താദ് രചിച്ച മൗലിദുന്നൂർ അടിസ്ഥാനമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൗലിദുന്നൂർ പാരായണത്തിന് ശേഷം നടന്ന മീലാദ് സംഗമം കെ.എം.സി.സി മസ്കറ്റ് ഘടകം വൈസ് പ്രസിഡന്റ് സയ്യിദ് എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കേരളാ സുന്നീ ജമാഅത്ത് സെക്രട്ടറി ഒടിയപാറ അഷ്റഫ് ബാഖവി എം.ഡി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഖാസിം തങ്ങൾ പ്രാർഥന നടത്തി.
അബ്ദുല്ല വഹബി വല്ലപ്പുഴ, അശ്റഫ് പൊയ്ക്കര, അശ്റഫ് നാദാപുരം, കരീം ആനാണ്ടി ചേരാപുരം, മുഹമ്മദ് ഷാ കോതമംഗലം, അബൂബക്കർ തുടിമുട്ടി, ഇസ്മായിൽ കോമത്ത്, ഷാഫി മുതുവടത്തൂർ, ആരിഫ്, ടി.പി മജീദ്, മുനീർ മാസ്റ്റർ കൊയിലാണ്ടി, ഡോ. സൈനുൽ ആബിദീൻ എന്നിവർ സംബന്ദിച്ചു.
ഐ.സി .എസ് മസ്കറ്റ് ജന: സെകട്ടറി യൂനുസ് വഹബി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അബൂബകർ ഫലാഹി ഒമ്പതു കണ്ടം അദ്ധ്യക്ഷത വഹിക്കുകയും അയ്യൂബ് പള്ളിയത്ത് നന്ദി പറയുകയും ചെയ്തു.