"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഹൃസ്വ സന്ദർശനത്തിന് ഒമാനിൽ എത്തിയ കേരള സുന്നീ ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അശ്റഫ് ബാഖവി MD ഒടിയപാറ മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കന്ററി ഖുർആൻ മദ്രസ്സയിൽ സന്ദർശനം നടത്തി. മദ്രസ്സ വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം മദ്രസ്സയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. മദ്രസ്സ ഹാളിൽ നടന്ന യോഗത്തിൽ അദ്ദേഹം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രാർത്ഥനയും നടത്തി. മദ്രസ്സ മാനേജ്മന്റ് പ്രതിനിധികൾ കൂടാതെ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ഉപ അധ്യക്ഷൻ സയ്യിദ് എ കെ കെ തങ്ങൾ, അഷ്റഫ് പോയിക്കര തുടങ്ങിയവർ പങ്കെടുത്തു. മബേല കെഎംസിസി ഉപാധ്യക്ഷൻ അറഫാത് അഥിതിക്കുള്ള മെമന്റോ കൈമാറി